.
കൽപ്പറ്റ:
വിദ്യാഭ്യാസ വായ്പകളിൽ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തി.
വിദ്യാഭ്യാസ വായ്പകളിൽ തുടരുന്ന നടപടികൾ പരിഹരിക്കുന്നതിന് കഴിഞ്ഞ 28-ന് മാനന്തവാടിയിൽ അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഈ അദാലത്ത് അട്ടിമറിക്കുകയായിരുന്നുവെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
അദാലത്തിലും മറ്റും എടുക്കുന്ന തീരുമാനങ്ങളും സർക്കാർ നിർദ്ദേശങ്ങളും ബാങ്കുകൾ നടപ്പാക്കുന്നില്ലന്നും ആരോപിച്ചായിരുന്നു മാർച്ച്. തുടർന്ന് കൽപ്പറ്റയിലെ ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ മുൻ എം.എൽ എ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി.ഡി.മാത്യു അധ്യക്ഷത വഹിച്ചു. ടി. പ്രഭാകരൻ, പി.സി.ഫ്രാൻസിസ്, ജോസ് കടുപ്പിൽ , പി. അപ്പച്ചൻ, ചന്ദ്രൻ ഇടിക്കര, ഇബ്രാഹിം കണിയാമ്പറ്റ , ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...