നിയുക്തി തൊഴിൽമേള; 44 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 600 റോളം ഉദ്യോഗാര്‍ത്ഥികളും 32 തൊഴിൽ ദായകരും പങ്കെടുത്തു. 44 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കി. 367 ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ജില്ലയിലെ അഭ്യസ്ഥ വിദ്യരായ യുവതി യുവാക്കൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ കൂടി പ്രയോജനപ്പെടുത്തുന്നതിനാണ് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് തൊഴിൽമേള സംഘടിപ്പിച്ചത്. നവംബർ അവസാനത്തോടെ സുൽത്താൻ ബത്തേരിയിലും ഡിസംബറിൽ മാനന്തവാടിയിലും മേള സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *