രോഗബാധിതരായ കുട്ടികൾക്കായി അമൃത ആശുപത്രിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി :
രോഗബാധിതരായ കുട്ടികൾക്കായി അമൃത ആശുപത്രിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.
അമൃത ഹാർട്ട് കെയർ ഫൗണ്ടേഷൻ, ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ, ബട്ടർഫ്‌ളൈ കാൻസർ കെയർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അമൃത ആശുപത്രിയിൽ വിവിധ ചികിത്സകൾക്കു വിധേയരായ അമ്പതോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഹെമറ്റോളജി പീഡിയാട്രിക് സിവിടിഎസ്, പീഡിയാട്രിക് കാർഡിയോളജി മെഡിക്കൽ ഓങ്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി നഴ്‌സിങ് ഡയറക്ടർ സായി ബാല, മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ.പവിത്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുട്ടികൾക്കുള്ള സമ്മാന വിതരണ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഡോ.നീരജ് സിദ്ധാർത്ഥൻ, ഡോ. പി.കെ ബ്രിജേഷ്, ഡോ.ജി രമ, ഡോ. മൻസൂർ കോയക്കുട്ടി, ടി അസാനുൽ ബന്ന, വിഷ്ണു കെ സന്തോഷ്, ടി ശ്വേത, നന്ദ ശിവകുമാർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കായി പെയിന്റിങ് ഉൾപ്പെടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊണ്ടാർ പദ്ധതി നടപ്പാക്കരുത് : സ്വതന്ത്ര കർഷക സംഘം
Next post കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കെ.സുധാകരന്‍ എം.പി
Close

Thank you for visiting Malayalanad.in