തൊണ്ടാർ പദ്ധതി നടപ്പാക്കരുത് : സ്വതന്ത്ര കർഷക സംഘം

മാനന്തവാടി: പരിസ്ഥിതിക്കും, കൃഷിക്കും ദോഷകരമായി ബാധിക്കുന്ന നിർദ്ദിഷ്ട തൊണ്ടാർ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. 148 ഹെക്ടർ കൃഷി ഭൂമിയാണ് വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ സർവ്വേയിലുള്ളത്. വിശദ പഠനത്തിൽ ഇരട്ടിയിലേറെ കൃഷി ഭൂമി പദ്ധതിക്കായി നഷ്ടപ്പെടും. തൊണ്ടർ നാട്, എടവക, വെള്ളമുണ്ട പഞ്ചായത്തുകളിലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് നടപ്പാക്കുന്ന തൊണ്ടാർ പദ്ധതി വലിയൊരു കുടിയിറക്കിനും കാരണമാവും. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമര പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് മായൻ മുതിര അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തിയാക്കി നവംബർ 30 നകം ശാഖാ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. മണ്ഡലം ഭാരവാഹികൾ പഞ്ചായത്ത് തോറും ഈ മാസം പര്യടനം നടത്തുന്നതാണ്. വി. അസൈനാർ ഹാജി, അബ്ദുല്ല ഹാജി ദ്വാരക, ഉസ്മാൻ പുഴക്കൽ, സി. മമ്മൂ ഹാജി, പള്ളിയാല്‍ ഉസ്മാൻ, അത്തിലൻ ഇബ്രാഹിം, ജബ്ബാർ തലപ്പുഴ, വി. മായൻ, എ.കെ.ഇബ്രാഹിം, ഉസ്മാൻ പൊണ്ണൻ, കബീർ മാനന്തവാടി പ്രസംഗിച്ചു. സെക്രട്ടറി കുഞ്ഞമ്മദ് കൈതക്കൽ സ്വാഗതവും ജോ.സെക്രട്ടറി ടി. യൂസുഫ് നന്ദിയും പറഞ്ഞു.

One thought on “തൊണ്ടാർ പദ്ധതി നടപ്പാക്കരുത് : സ്വതന്ത്ര കർഷക സംഘം

Leave a Reply

Your email address will not be published. Required fields are marked *

Previous post കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏല്പിച്ചു യുവാവ് മാതൃകയായി
Next post രോഗബാധിതരായ കുട്ടികൾക്കായി അമൃത ആശുപത്രിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in