പത്തനംതിട്ടയിൽ പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു. കൊടുമൺ ചിലന്തി അമ്പലത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ ക്വാറിക്കുളത്തിലാണ് യുവാവ് വീണത്. കുളത്തിനാൽ സ്വദേശി അതുൽ സിദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് ഇന്ന് രാവിലെ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.