കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി കുടുംബ സുരക്ഷാ സഹായ നിധി നടപ്പാക്കും : ജനുവരിയിൽ തുടങ്ങും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി കുടുംബ സുരക്ഷാ സഹായ നിധി നടപ്പാക്കും : ജനുവരിയിൽ തുടങ്ങും.
വ്യാപാരസ്ഥാപനങ്ങളെ നാമവിശേഷമാക്കുന്ന അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, തീപിടുത്തം പോലെ പൊടുന്നനെയുള്ള അപകട സാഹചര്യങ്ങളിൽ സർവ്വതും നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് കൈ താങ്ങാകാൻ നീണ്ട വർഷങ്ങൾ കച്ചവടം ചെയ്ത് ഒന്നും മിച്ചം വെക്കാനാകാതെ ഒരു പക്ഷെ കുടുംബത്തിന് ബാധ്യതയായി ഒരാൾ മരണപ്പെട്ടാൽ ആ കുടുമ്പത്തിലെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായമായി ലഭിക്കുകയും ജില്ലാ അടിസ്ഥാനത്തിൽ നടപ്പിൽ വരുത്തുന്ന വ്യാപാര കുടുംബ സുരക്ഷ സഹായ നിധിക്ക് കരുത്ത് പകരാനാണ് കൽപറ്റ യൂണിറ്റിൽ വിശേഷാൽ ജനറൽ ബോഡി യോഗം ചേർന്നത് … മാരക രോഗങ്ങളാൽ കിടപ്പിലാകുന്ന , കഷ്ടപ്പെടുന്ന വ്യാപാരികൾക്ക് പരമാവധി ചികിൽസാ സഹായം 2 ലക്ഷം രൂപ ഉൾപ്പെടെ ഈ പാക്കേജിന്റെ ഭാഗമാകും എന്നുള്ളത് ഇതിന്റെ സവിശേഷതയാണ് . അയ്യായിരം വ്യാപാരികളും അവരുടെ ആശ്രിതരേയും പങ്കാളികളാക്കി കൊണ്ടാണ് ആദ്യ ഘട്ടം എന്ന നിലക്ക് 2023 ജനുവരി മാസം മുതൽ ആരംഭം കുറിക്കുന്നത് …. സർക്കാർ സാഹയങ്ങളോ മറ്റുള്ള സാമ്പത്തിക ധനസഹായങ്ങളോ ഒരു തരത്തിലും കിട്ടാത്ത കച്ചവടക്കാരെ സംബന്ധിച്ചേടത്തോളം മരണാനന്തര ധനസഹായവും ചികിൽസാ സഹായങ്ങളും മറ്റ് സ്ഥാപനങ്ങളിലെ അപകടങ്ങൾക്ക് ലഭിക്കുന്ന സഹായങ്ങളെല്ലാം ഏറെ ഗുണകരമാകും എന്നതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ജില്ലയിൽ ഇത്തരത്തിലുള്ള പദ്ധതി വ്യാപാരികളുടെ ഇടയിൽ മാനദണ്ഡപ്രകാരം നടപ്പാക്കുന്നത് .
ജില്ലയിലെ വ്യാപാരികൾക്കിടയിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ജീവകാരുണ്യ വ്യാപാര പേക്കേജിന് കൽപറ്റ യൂണിറ്റിന്റെ ജനറൽ ബോഡി യോഗം അംഗീകാരം നൽകി …. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ജില്ലാ ട്രഷററുമായ ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു…. സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു … പദ്ധതി വിശദീകരണ ചർച്ചക്ക് ജില്ലാ ജനറൽ സെക്രട്ടറി ഒ.വി. വർഗ്ഗീസ് നേതൃത്വം നൽകി …. യൂണിറ്റ് ജനറൽ സെക്രട്ടറി രഞ്ജിത് കെ സ്വാഗത് അരുളിയ ചടങ്ങിൽ കുഞ്ഞിരായിൻ ഹാജി, കെ കെ ജോൺസൺ, പിവി അജിത്, തനിമ അബ്ദുറഹിമാൻ ഉണ്ണി കാമിയോ പ്രമോദ് ഗ്ലാഡ്സൺ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post സൗജന്യ സ്പോർട്സ് കിറ്റ്‌ വിതരണം ചെയ്തു
Next post ക്വാറിക്കുളത്തിൽ വീണ് യുവാവ് മരിച്ചു.
Close

Thank you for visiting Malayalanad.in