പനമരം നടവയൽ ചെറുപുഴക്ക് കുറുകെ പുതിയ പാലം നിർമിക്കണമെന്ന പനമരത്തുകാരുടെ ദീർഘകാലത്തെ ആവശ്യം സാഫല്യത്തിലേക്ക്. പുതിയപാലത്തിന് മന്ത്രി മുഹമ്മദ് റിയാസ് 19ന് തറക്കല്ലിടും.
പനമരം പനമരം നടവയൽ ചെറുപുഴക്ക് കുറുകെ പുതിയ പാലം നിർമിക്കണമെന്ന പനമരത്തുകാരുടെ ദീർഘകാലത്തെ ആവശ്യം സാഫല്യത്തിലേക്ക്. പുതിയപാലത്തിന് മന്ത്രി മുഹമ്മദ് റിയാസ് 19ന് തറക്കല്ലിടും. പഴയ പാലത്തിന് ചേർന്നാണ് പുതിയ പാലം വരിക. നബാഡ് ഫണ്ട് ഉപയോഗപ്പെടുത്തി 10 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. 11 മീറ്റർ വീതിയിൽ നിർമിക്കുന്ന പുതിയ പാലത്തിന് ഇരുഭാഗങ്ങളിലുമായി അപ്രോച്ച് റോഡും ഒരുക്കും. പതിറ്റാണ്ടുകൾക്ക് മുമ്പ് പനമരം നടവയൽവഴി ബത്തേരി മണ്ഡലത്തെ ബന്ധിപ്പിക്കുന്നതിനാണ് പാലം നിർമിച്ചത്. കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളിലെല്ലാം നിരന്തരം യാത്രക്ക് ഏറെ ഗുണപ്രദമായിരുന്ന പാലം കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലായിരുന്നു. പ്രധാന സ്ലാബുകളുടെ കമ്പികൾ ദ്രവിച്ചു. കൈവരികളും തകർന്നു. കാലവർഷത്തിൽ വെള്ളം കയറുന്നതും പാലത്തിന്റെ സുരക്ഷയെ ബാധിച്ചു. ഭാരമുള്ള വാഹനങ്ങൾ യാത്ര ഒഴിവാക്കിത്തുടങ്ങി. ഇതോടെ പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി. മന്ത്രി മുഹമ്മദ് റിയാസ് നേരത്തേ ജില്ലയിലെത്തിയപ്പോൾ പാലത്തിന്റെ ശോച്യാവസ്ഥ നേരിട്ട് കണ്ടിരുന്നു. ഇതിന്റെ തുടർനടപടിയായാണ് പുതിയ പാലം നിർമിക്കാനുള്ള പദ്ധതിക്ക് വേഗം കൈവന്നത്. ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് പഴയ പാലത്തിനോട് ചേർന്നാണ് പുതിയ പാലം പണിയുന്നത്. മഴക്കാലത്ത് വെളളം കയറുന്നത് ഒഴിവാക്കാൻ കൂടുതൽ ഉയർത്തിയാണ് പാലം നിർമിക്കുക. പണി പൂർത്തിയാകുന്നതോടെ പഴയ പാലത്തിലൂടെയുള്ള സഞ്ചാരം പൂർണമായി നിരോധിക്കും. പുതിയ പാലം യാഥാർഥ്യമാവുന്നതോടെ പനമരത്തുകാർക്ക് ബത്തേരി, പുൽപ്പള്ളി ഉൾപ്പെടെ വിവിധ ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാവും.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...