ഇന്ന് തലക്കൽ ചന്തു സ്മൃതി ദിനം

ബ്രിട്ടീഷ് സൈന്യത്തിന് എതിരെ പോരാടിയ ധീര ദേശാഭിമാനിയായ തലയ്ക്കൽ ചന്തു, പഴശ്ശിരാജയുടെ കുറിച്യാ സൈന്യത്തിന്റെ പടത്തലവൻ ആയിരുന്നു.1802ൽ പനമരത്ത് ബ്രിട്ടീഷ് സൈന്യവുമായി നടന്ന പോരാട്ടത്തിൽ ബ്രിട്ടീഷ് സൈനിക മേധാവിയെ വധിക്കുകയും എഴുപതോളം ബ്രിട്ടീഷ് പോരാളികൾ വധിക്കപ്പെടുകയും ചെയ്തു. തുടർന്ന് ബ്രിട്ടീഷ് സൈന്യം ചതിയിൽ ചന്തുവിനെ പിടിക്കുകയും പനമരത്തെ കോളി മരത്തിന്റെ ചുവട്ടിൽവെച്ചു വധിക്കുകയും ചെയ്തു. തലയ്ക്കൽ ചന്തുവിന്റെ സ്മരണയ്ക്ക് നിലനിൽക്കുന്ന പനമരത്തെ കോളി മരത്തിന് ചുവട്ടിൽ പുഷ്പാർച്ചന നടത്തി. മുൻസിപ്പൽ ചെയർപേഴ്സൺ സികെ രത്നവല്ലി വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുറ്റിയോട്ട് അച്ചപ്പൻ, മുൻ കൗൺസിലർ സ്റ്റെർവിൻ സ്റ്റാനി തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post പന്ത്രണ്ടാമത് വയനാട് റവന്യൂ ജില്ലാ കായികമേള 17 മുതൽ കൽപ്പറ്റയിൽ.
Next post വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Close

Thank you for visiting Malayalanad.in