
ബയോവിൻ അഗ്രോ റിസർച്ച് ജൈവ കർഷകർക്ക് 1 കോടി 76 ലക്ഷം രൂപയുടെ കാർഷിക സാമഗ്രികൾ സൗജന്യമായി വിതരണം ചെയ്തു
ബയോവിൻ അഗ്രോ റിസർച്ച് നേതൃത്വം നൽകുന്ന ജൈവ കർഷക സംഘടന ആയ കേരള അഗ്രോ ഫൗണ്ടേഷൻ ഫോർ ഫേയർ ട്രേഡ് എൻഹാൻസ്മെന്റ് ( കഫേ ) , അംഗങ്ങൾ ആയിട്ടുള്ള കർഷകർക്ക് മൂവായിരം രൂപ വിലവരുന്ന ടാർപോളിൻ ഷീറ്റും 150 രൂപവില വരുന്ന ഉറുമ്പിനെ തുരത്തുന്ന ജൈവ മരുന്നായ പോരാളിയും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു . 2022 വർഷത്തിൽ സംഘടനയിൽ ഉത്പന്നങ്ങൾ വിപണനം ചെയ്ത 2540 കർഷകർക്കാണ് സൗജന്യമായി ടാർപോളിൻ ഷീറ്റും പോരാളിയും വിതരണം ചെയ്യുന്നത് എന്നു കഫേ ചെയർമാൻ ഫാദർ .ബിനു പൈനുങ്കൽ അറിയിച്ചു.
തിരുനെല്ലി പഞ്ചായത്തിൽ അംഗങ്ങളായിട്ടുള്ള കർഷകർക്കായി നടന്ന ടാർപോളിൻ , പോരാളി സ്പ്രൈ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ അഡ്വ.ഫാദർ ജോൺ ജോസഫ് ചൂരപ്പുഴയിൽ നിർവഹിച്ചു.യോഗത്തിൽ കഫേ ചെയർമാനും ബയോവിൻ അഗ്രോ റിസർച്ച് അസ്സോസിയേറ്റ് ഡയറക്ടറുമായ ഫാദർ .ബിനു പൈനുങ്കൽ , കോഓർഡിനേറ്റർ ബിബിൻ ജോയി ,ജോബി വർഗീസ് , പ്രൊക്യൂർമെന്റ് മാനേജർ ഷാജി ജോസ് , ഫീൽഡ് കോഓർഡിനേറ്റർ അഖിൽ ജോസഫ് , സാബു എം സി എന്നിവർ പങ്കെടുത്തു
ബയോവിൻ അഗ്രോ റിസർച്ച് നേതൃത്വം നൽകുന്ന ജൈവകർഷക സംഘടന ആയ വൊഫയിലും കഫേയിലും അംഗങ്ങൾ ആയിട്ടുള്ള 5600 കർഷകർക്ക് 3150 രൂപ വീതം വിലവരുന്ന ടാർപോളിൻ ഷീറ്റും ഉറുമ്പിനെ തുരത്തുവാനുള്ള ജൈവ മരുന്നായ പോരാളിയും സൗജന്യമായി വിതരണം ചെയ്തു.
കാട്ടിക്കുളം SNDP ഹാളിൽ വെച്ച് നടന്ന ടാർപോളിൻ , പോരാളി സ്പ്രൈ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ അഡ്വ.ഫാദർ ജോൺ ജോസഫ് ചൂരപ്പുഴയിൽ ഭരണ സമിതി അംഗം സാബുവിനു നൽകി നിർവഹിച്ചു. 2022 വർഷത്തിൽ സംഘടനയിൽ ഉത്പന്നങ്ങൾ വിപണനം ചെയ്ത കർഷകർക്കാണ് സൗജന്യമായി ടാർപോളിൻ ഷീറ്റും പോരാളിയും വിതരണം ചെയ്യുന്നത്. യോഗത്തിൽ ബയോവിൻ അഗ്രോ റിസർച്ച് അസ്സോസിയേറ്റ് ഡയറക്ടർ മാരായ ഫാദർ .ബിനു പൈനുങ്കൽ , ഫാ. നിതിൻ പാലക്കാട്ട് ,കോഓർഡിനേറ്റർ വിനീഷ് മാത്യു, ബിബിൻ ജോയി, ജോബി വർഗീസ് , പ്രൊക്യൂർമെന്റ് മാനേജർ ഷാജി ജോസ് , ഫീൽഡ് കോഓർഡിനേറ്റർ അഖിൽ ജോസഫ് , കഫേ ഭരണ സമിതി അംഗം ശ്രീ .സാബു എന്നിവർ പങ്കെടുത്തു.