വെള്ളമുണ്ടഃ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളമുണ്ട യൂണിറ്റിന്റെയും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ ശാസ്താവബോധ ക്ലാസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. മണികണ്ഠൻ എം. അധ്യക്ഷത വഹിച്ചു. കെഎസ്.എസ്.പി മേഖലാ സെക്രട്ടറി കെ.പി.സുനിൽകുമാർ ക്ലാസെടുത്തു. സജി.കെ.ജെ.,എ.രാജഗോപാൽ,എം.സുധാകരൻ,വിവേക് മോഹൻ, അശ്വിൻ.എസ്. മുരളി, ശിവൻ.വി., എം.നാരായണൻ, മജീഷ് കുമാർ ബി.സി., സതീശൻ എം. , അഞ്ജലി വി.കെ. തുടങ്ങിയവർ സംസാരിച്ചു.