വയനാട് ജില്ലാ പോലീസ് കായിക മേള തുടങ്ങി

. വയനാട് ജില്ലാ പോലീസ് കായിക മേള തുടങ്ങി മുണ്ടേരിയിലെ എം.കെ. ജിനചന്ദ്രൻ ജില്ലാ സ്റ്റേഡിയത്തിലാണ് രണ്ട് ദിവസത്തെ കായിക മേള നടക്കുന്നത്.

ജില്ലാ പോലീസ് സേനയിലെ അഞ്ച് ടീമുകളിലായി പോലീസ് കായിക താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റിന് ശേഷം ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് മേളയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
അഷ്റഫ്, .സംസ്ഥാന പോലീസ് ഫുട്ബോൾ താരം പ്രസാദ്, സംസ്ഥാന ഫുട്ബോൾ താരം അസിൻ എന്നിവരിൽ കൈമാറിയ ദീപശിഖ സംസ്ഥാന പോലിസ് കായിക താരം ഒ.എസ്.ബെന്നിയിൽ നിന്നും ഏറ്റുവാങ്ങി ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് മൈതാനത്ത് സ്ഥാപിച്ചു. തുടർന്ന് കായിക മേളക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. നാളെയാണ് പ്രധാന മത്സരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *