ശബരിമല നിയുക്ത മേൽശാന്തിക്ക് സ്വീകരണം നൽകി

മാനന്തവാടി: നിയുക്തമേൽശാന്തി മലപ്പട്ടം അഡൂർ കൊട്ടാരം ഇല്ലത്ത് കെ. ജയരാമൻ നമ്പൂതിരിക്ക് സ്വീകരണം നൽകി. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ ജയരാമൻ നമ്പൂതിരിയെ ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി, കീഴ്‌ശാന്തി പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പൂർണകുംഭം നൽകി സ്വീകരിച്ചു. സ്വീകരണയോഗത്തിൽ എക്സി. ഓഫീസർ കെ.സി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. മാനേജർ പി.കെ. പ്രേമചന്ദ്രൻ സംസാരിച്ചു. ക്ഷേത്രജീവനക്കാരും ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികളും സ്വീകരണയോഗത്തിൽ പങ്കെടുത്തു. വാടേരി ശിവക്ഷേത്രത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സൻ പൂർണകുംഭം നൽകി സ്വീകരിച്ചു. വൈസ് പ്രസിഡന്റ് വി.ആർ. മണി, ജനറൽ സെക്രട്ടറി സി.കെ. ശ്രീധരൻ, സെക്രട്ടറിമാരായ എം.വി. സുരേന്ദ്രൻ, പി.പി. സുരേഷ്‌കുമാർ, ട്രസ്റ്റിമാരായ ഇ.കെ. അജിതകുമാരി പുത്തൻവീട്, കെ. പ്രവീണ കല്ലറപ്പായി എന്നിവർ സംസാരിച്ചു. ക്ഷേത്രം ജനറൽ കമ്മിറ്റിയംഗങ്ങളും മാതൃശക്തിയംഗങ്ങളും സ്വീകരണപരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാൽ വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകർ ക്ഷീര വികസന ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
Next post പ്രവാസി മുന്നേറ്റ ജാഥക്ക് വയനാട്ടിൽ ഉജ്ജ്വല സ്വീകരണം
Close

Thank you for visiting Malayalanad.in