സഹകരണ സ്ഥാപനങ്ങൾക്ക് ദേശാൽകൃത ബാങ്കുകൾ പകരമാകില്ല: പ്രതിപക്ഷ നേതാവ്.

വെള്ളമുണ്ട:- ഒരു ദേശാൽ കൃത ബാങ്കുകളും കേരളത്തിൻ്റെ സാധാരണക്കാരൻ്റെ ജീവിതത്തിൻ്റെ ഭാഗമായി മാറിയ സഹകരണ ധനകാര്യ സ്ഥാപനങ്ങൾക്ക് പകരമാകില്ലെന്നും സഹകരണ പ്രസ്ഥാനം കേരളം രാജ്യത്തിനു് തന്നെ മാതൃകയാണെന്നും പ്രതിപക്ഷ നേതാവ് *വി.ഡി.സതീശൻ* പറഞ്ഞു. വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്രവർത്തനം 100 വർഷം തികഞ്ഞതിൻ്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന ശതാബ്ദി ആഘോഷം ഉൽഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ബാങ്ക് പ്രസിഡണ്ടുമാരെയും മുൻ സെക്രട്ടറിമാരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. എൻ.ഡി.അപ്പച്ചൻ, കെ.കെ.അഹമ്മദ് ഹാജി, ഇ .ജെ.ബാബു എന്നീ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളായ ജുനൈദ് കൈപ്പാണി, ജംഷീർ കുനി ങ്ങാരത്ത്, ബാലൻ വെള്ളരിമ്മൽ എന്നിവർ ഇവരെ ആദരിച്ചത്. ബാങ്ക് പ്രസിഡണ്ട് മമ്മൂട്ടി പാറക്ക സ്വാഗതവും സെക്രട്ടറി മുഹമ്മദ് റഫീക്ക് കെ.കെ.സി പ്രവർത്തന റിപ്പോർട്ടും സ്വാഗത സംഘം കൺവീനർ കെ.എം.മുരളീധരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കിടപ്പുരോഗികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം
Next post മാധ്യമ പ്രവർത്തകനെതിരെ കേസ് : ഗൂഢാലോചന അന്വേഷിക്കണം: ഒമാക്
Close

Thank you for visiting Malayalanad.in