സൗജന്യ തേനീച്ച വളർത്തൽ പരിശീലനം ആരംഭിച്ചു

.
കൽപ്പറ്റഃ ഗോത്ര വിഭാഗക്കാർക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ തേനീച്ച വളർത്തൽ പദ്ധതിയുടെ ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൽപ്പറ്റ എം.ജി.ടി ഹാളിൽ നിർവഹിച്ചു.
സെൻറർ ഫോർ യൂത്ത് ഡെവലപ്മെൻറ് മലബാർ ചാരിറ്റിസിന്റെ സഹായത്തോടെ ഗോത്ര വിഭാഗകാർക്കവേണ്ടി നടത്തിവരുന്ന തൊഴിലധിഷിത പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ മൂന്ന് ദിവസത്തെ തേനീച്ച വളർത്തൽ പരിശീലന പരിപാടിയാണ് തുടങ്ങിയിരിക്കുന്നത്.
എം.ജി.ടി ഹാളിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ കൽപ്പറ്റ നഗരസഭ കൗൺസിലർ ടീ.മണി അധ്യക്ഷത വഹിച്ചു. ഡോക്ടർ അമ്പി ചിറയിൽ പദ്ധതി വിശദീകരണം നടത്തി,സി വൈ ഡി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഈ ജെ ജോസഫ് സി വൈ ഡി ഡയറക്ടർ കെ ജയശ്രീ,ഹോർട്ടി കോർപ്പ റിസോഴ്സ് പേഴ്സൺ പി സേതു കുമാർ,സി വൈ ഡി പ്രോഗ്രാം കോഡിനേറ്റർ തെയ്യം പാടി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരയ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ നമ്പികൊല്ലി, വൈത്തിരി ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരി എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 45 പേർക്കാണ് ഒന്നാം ഘട്ട പരിശീലനം.
പരിശീലനത്തിനുശേഷം ഗുണഭോക്താക്കൾക്ക് തേനീച്ചകളും അനുബന്ധ ഉപകരണങ്ങളും സൗജന്യമായി നൽകുന്നതോടൊപ്പം സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലാ സ്കൂൾ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു
Next post പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് വയനാട്ടിൽ: വന്യമൃഗശല്യത്തിൽ ജനകീയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും
Close

Thank you for visiting Malayalanad.in