ഡിഗി പ്രവേശനം : നവംബർ 7 വരെ അഡ്മിഷനെടുക്കാൻ യൂണിവേഴ്സിറ്റി അനുമതി

.
കൽപ്പറ്റ : തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വിവിധ കോഴ്സുകളിലെ ഡിഗ്രി പഠനത്തിനായി നവംബർ 7 വരെ അഡ്മിഷൻ നടത്താൻ കണ്ണൂർ യൂണിവേഴ്സിറ്റി അനുമതി നൽകി.
ബി എ ഇംഗ്ലീഷ്, ബി എ. ഇക്കണോമിക്സ്, ബി ബി എ, ബികോം ഫിനാൻസ്, ബി എസ് സി സൈക്കോളജി എന്നീ വിഷയങ്ങളിലാണ് സീറ്റുകളിലേക്കാണ് അഡ്മിഷൻ നൽകുന്നത്.
അപേക്ഷ കോളേജ് ഓഫീസിൽ നേരിട്ട് സമർപ്പിച്ച് അഡ്മിഷൻ എടുക്കാവുന്നതാണ്.
സർവ്വകലാശാലകളിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ കോഴ്സുകൾ ലഭിക്കാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
അനാഥ വിദ്യാർത്ഥികൾക്കും , കിഡ്നി – ക്യാൻസർ രോഗികളുടെ മക്കൾക്കും ഡിഗ്രി സൗജന്യമായി പഠിക്കാൻ നീക്കിവെച്ച സീറ്റിലും അഡ്മിഷൻ നൽകുന്നതാണ്. മാറ്റിവെച്ച പ്രസ്തുത സീറ്റിലേക്ക് മേൽ കാറ്റഗറിയിലുള്ള 60 % ത്തിൽ മുകളിൽ മാർക്കുള്ള അർഹരായ വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഉടനെ കോളേജ് ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്.
വിവരങ്ങൾക്ക് 04935- 230 240, 9495363358, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി: സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണം.: സഞ്ജയ് ഗാർഗ്
Next post മീറ്റ് ദി മിനിസ്റ്റര്‍; വ്യവസായ മന്ത്രി പി.രാജീവ് 21-ന് വയനാട്ടിൽ ജനങ്ങളിൽ നിന്ന് പരാതി കേൾക്കും
Close

Thank you for visiting Malayalanad.in