അടിയന്തരാവസ്ഥയിലെ പീഡനങ്ങൾ : ചരിത്ര പുസ്തക പ്രകാശനം ഞായറാഴ്ച മീനങ്ങാടിയിൽ നടക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭാരതത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 47 വർഷം പിന്നിട്ട സാഹചര്യത്തിലാണ് പീഡനത്തിനിരയായവർ അനുഭവ കുറിപ്പുകള.മായി സമൂഹത്തിന് മുമ്പിലെത്തുന്നത്. സംഘടനാ സ്വാതന്ത്ര്യം, പത്രസ്വാതന്ത്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, തൊഴിൽസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, എന്നിവയെല്ലാം നിരോധിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂൺ 25-ന് രാത്രി തന്നെ തന്റെ വരിധിയിൽ നിൽക്കാത്ത പ്രതിപക്ഷനേതാക്കന്മാരെ മുഴുവൻ കൽതുറുങ്കിലടച്ചു. മിസ , ഡി.ഐ.ആർ എന്നീ കരിനിയമങ്ങളുപയോഗിച്ചാണ് ദേശീയനേതാക്കന്മാരെ മുഴുവൻ കൽത്തുറുങ്കിലടച്ചത്. തന്നെയല്ല, ആർ.എസ്.എസ്., ജമാഅത്തെ ഇസ്ലാമി, ബജറഗ് ദൾ തുടങ്ങി ഒട്ടനവധി സംഘടനകളെ നിരോധിച്ചു. അവരുടെ ഓഫീസുകൾ സീലുവെച്ചു. പിന്നീടുനടന്നത് അന്നത്തെ ഭരണപക്ഷക്കാരുടെ അഴിഞ്ഞാട്ടമായിരുന്നു. ഇതിനെതിരെ ആദരണീയനായ ലോകനായക് ശ്രീ ജയപ്രകാശ് നാരായണന്റെ നേത്യത്വത്തിൽ ലോകസംഘർഷ സമിതിയുടെ ആഭിമുഖ്യത്തിൽ 1975 നവംബർ 14 മുതൽ ഭാരതമാകെ സത്യാഗ്രഹ സമരം നടന്നു. സമരംചെയ്ത സമരസേനാനികളെ അതി ക്രൂരമായി മർദ്ദിച്ചു. ശാരീരികമായും മാനസീകമായും അതികഠിനമായി പീഡിപ്പിച്ചു. ഇതുകൊണ്ടൊന്നും സമരം തീർന്നില്ല. ഘട്ടംഘട്ടമായി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് നഗരമധ്യത്തിലൂടെ സമരസനാനികൾ നടന്നുനീങ്ങുമ്പോൾ അവരെ പോലീസ് മൃഗീയമായി മർദ്ദിച്ചവശരാക്കി. ഇവിടെ ഇരിക്കുന്ന ശ്രീ സി.എസ്. ബാലകൃഷ്ണന്റെ രണ്ടുചെവിക്കും ഒരേപോലെ കൂട്ടിയടിച്ച് ചുമരിലടിച്ചു. ചെവിപൊട്ടി ചോരയൊഴുകി. ഇന്ന് അദ്ദേഹത്തിന് ചെവികേൾക്കാനാ കണ്ണുകാണാനോ സാധിക്കാതെ നരകയാതന അനുഭവിക്കുകയാണ്. എന്നാൽ ഇന്നും ഈ സമരചരിത്രം എന്താണെന്ന് ഇപ്പോഴത്തെ തലമുറ അറിയുന്നില്ല. കൊടിയ മർദ്ദനങ്ങളേറ്റുവാങ്ങി അനേകരുടെ അനുഭവചരിത്രം അന്യം നിന്നു പോകാതിരിക്കാൻ അനുഭവങ്ങൾ സത്യസന്തമായി തയ്യാറാക്കി അവതരിപ്പിക്കുകയാണ്. കൂടാതെ അടിയന്തിരാവസ്ഥക്കെതിരെ നടന്ന സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക. ജയിൽ ജീവിതം അനുഭവിച്ചവർക്കും പുറത്തുനിന്നു സമരം ചെയ്തവർക്കും പെൻഷൻ അനുവദിക്കുക. അടിയന്തരാവസ്ഥയിൽ പോലീസ് മർദ്ദനം അനുഭവിച്ച നിത്യരോഗികളായവർക്ക് ചികിത്സാസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു.
വയനാട് ജില്ലയിലെ ചരിത്രപുസ്തകം 2022 നവംബർ 6-ാം തീയതി ഞായറാഴ്ച രാവിലെ 1 മണിക്ക് മീനങ്ങാടി ശ്രീ മത്സ്യാവതാര ക്ഷേത്ര ഓഡിറ്റോറിയത്തിൽവെച്ച് പ്രസിദ്ധ ചലചിത്രസംവിധായകൻ രാമസിംഹൻ (അലി അക്ബർ) പ്രകാശനം ചെയ്യും. പരിപാടി ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അസ്സോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ് സംസ്ഥാന പ്രസിഡണ്ട് കെ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മോഹനൻ വിഷയാവതരണം നടത്തും.
ആർ.എസ്.എസ്. ജില്ലാ സംഘചാലക് ശ്രി വി. ചന്ദ്രൻ വനവാസി വികാസ് കേന്ദ്രം സംസ്ഥാന രക്ഷാധികാരി പളളിയറ രാമൻ, പി.കെ. ശ്രീവത്സൻ, പി.കെ.ഭരതൻ, എ.വി. രാന്ദ്രപ്രസാദ്, ഇ.കെ. സുന്ദ്രൻ എന്നിവർ ആശംസകൾ നേരും, സ്വാഗതസംഘം ചെയർമാൻ അഡ്വ. .കെ.എ. അശോകൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇ.കെ. ഗോപി സ്വാഗതവും വമ്മേരി രാഘവൻ നന്ദിയും പറയും.
അഡ്വ. കെ.എ. അശോകൻ, ഇ.കെ. ഗോപി., പി.കെ. ഭരതൻ, പി.കെ ശ്രീവത്സൻ, എ.വി. രാമേന്ദ്രപ്രസാദ്, ഇ.കെ. സുദരൻ, വമ്മേരി രാഘവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...