കൽപ്പറ്റ:
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനത്തിന് കൽപ്പറ്റയിൽ തുടക്കമായി. കൽപ്പറ്റ തിരുഹൃദയ ദേവാലയത്തിൽ (കാർത്ത്യായനിയമ്മ നഗർ) അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് പി യു ഏലമ്മ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. ജില്ലാ സെക്രട്ടറി ബീന വിജയൻ രക്തസാക്ഷി പ്രമേയവും ടി ജി ബീന അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ഇ പത്മാവതി സംഘടനാ റിപ്പോർട്ടും ബീനാ വിജയൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി ആർ നിർമല കൺവീനറായി എൻ പി കുഞ്ഞുമോൾ, ബിന്ദുപ്രകാശ്, ലക്ഷമി രാധാകൃഷ്ണൻ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിക്കുന്നു. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, ജോയിന്റ് സെക്രട്ടറി എം വി സരള, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം സുമതി, പി സി സുബൈദ, കെ സി റോസക്കുട്ടി, രുഗ്മിണി സുബ്രഹ്മണ്യൻ, എൽസി ജോർജ്, വി ഉഷാകുമാരി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ പൊതു ചർച്ചക്കും റിപ്പോർട്ടിൻമേലും മറുപടി നൽകും. തുടർന്ന് പുതിയ ജില്ലക്കമ്മിറ്റിയെയും സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്ത ശേഷം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും വൈകീട്ട് നാലിന് പ്രതിനിധി സമ്മേളന നഗരിയിൽ നിന്നും പ്രകടനം ആരംഭിക്കും. വിജയ പമ്പ് പരിസരത്ത്( എം സി ജോസഫൈൻ നഗർ) ചേരുന്ന പൊതു സമ്മേളനം അഖിലേന്ത്യാ അസി. സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്യും.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...