എ .ഐ   സാധ്യതകളും വെല്ലുവിളിയും ; വിമൻ ചേംബറിന്റെ ശിൽപ്പശാല 28 ന്

നിർമ്മിത ബുദ്ധി വിവിധ മേഖലകളിൽ സൃഷ്ടിയ്ക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് വിമൻ ചേംബർ ഓഫ് കോമേഴ്‌സ് ഏക ദിന ശിൽപ്പശാല സംഘടിപ്പിയ്ക്കുന്നു . അന്തർ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ചാണ് പരിപാടി നടത്തുന്നത് . ഫെബ്രുവരി 28 നു ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയ്ക്കാണ് പരിപാടി . കൽപ്പറ്റ മടിയൂരിലെ ലിസിയെം മോണ്ടിസോറി സ്കൂളിൽ വച്ചാണ് ബോധവൽക്കരണ സെമിനാർ നടക്കുന്നത് .AI സ്റ്റാർട്ടപ്പ് ന്യൂബിഓം (NeuBiom) ലാബ്‌സിന്റെ സ്ഥാപകനും സി ഇ ഓ യുമായ സൂരജ് കെ ബാബുവാണ് ശിൽപ്പശാല നയിക്കുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ സെമിനാറിൽ പങ്കെടുക്കും . കാർഷിക, വിദ്യാഭ്യാസ ഐ.ടി മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവസരങ്ങളും ഒപ്പം തന്നെ വെല്ലുവിളികളും സൃഷ്ടിക്കും . പരമ്പരാഗത തൊഴിൽ ഇടങ്ങളിൽ നിർമിത ബുദ്ധിയുടെ കടന്നു വരവ് നിരവധി തൊഴിൽ മേഖലകളും തൊഴിലവസരങ്ങളും ഇല്ലാതാക്കുകയും നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കുകയും ചെയ്യും . അങ്ങേയറ്റം കാലികപ്രാധാന്യമുള്ള വിഷയമായതുകൊണ്ടാണ് വനിതാ ദിനത്തോടനുബന്ധിച്ചു പതിവ് രീതികളിൽ നിന്ന് മാറി ഈ വിഷയത്തിൽ ഒരു ബോധവൽക്കരണ സെമിനാർ സംഘടിപ്പിയ്ക്കുന്നതെന്നു വിമൻ ചേംബർ പ്രെസിഡന്റ്റ് ബിന്ദു മിൽട്ടൺ അറിയിച്ചു. കാർഷിക വിദ്യാഭ്യാസ ഐ.ടി മേഖലകൾ , മാധ്യമ രംഗം ,സിനിമ ,ടൂറിസം തുടങ്ങിയ വിവിധ രംഗങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവസരങ്ങളും ഒപ്പം തെന്നെ വെല്ലുവിളികളും സൃഷ്ടിയ്ക്കും . പരമ്പരാഗത തൊഴിൽ ഇടങ്ങളിൽ വലിയ മാറ്റങ്ങളാണ് എ.ഐ കൊണ്ട് വരുന്നത്. പ്ലാന്റേഷൻ മേഖലയായ വയനാട്ടിൽ എ.ഐ പ്രവചനതീതമായ മാറ്റങ്ങൾ കൊണ്ട് വന്നേക്കാം.റബ്ബർ, കാപ്പി തോട്ട മേഖലകളിൽ എ.ഐ യുടെ വരവ് വലിയ ചലനങ്ങൾ ഉണ്ടാക്കും. . വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എ.ഐ യുടെ വരവ് അവരവരുടെ മേഖലകളിൽ സൃഷ്ടിക്കാവുന്ന മാറ്റങ്ങളെ കുറിച്ച് സംരഭകരെയും പൊതു സമൂഹത്തെയും ബോധവൽക്കരിക്കുയാണ് ഏക ദിന ശിൽപശാല വഴി ഉദ്ദേശിക്കുന്നതെന്നും വിമൻ ചേംബർ പ്രസിഡന്റ് പറഞ്ഞു. . പങ്കെടുക്കാൻ താല്പര്യമുള്ളവവർ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .8156929302 , 9744701717

Leave a Reply

Your email address will not be published. Required fields are marked *

Previous post ലുലു ഫണ്ടൂറ ബെംഗളൂരു ലിറ്റിൽ ഷെഫ് മത്സരത്തിന്റെ നാലാം പതിപ്പിൽ യുവ പാചക പ്രതിഭയെ കിരീടമണിയിച്ചു
Close

Thank you for visiting Malayalanad.in