വയനാട് ജില്ലയിലെ ആദ്യ 128-സ്ലൈസ് സി. ടി. സ്കാനർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ

മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി. നസീറ ആസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ മാനേജിങ് ഡയറക്ടറും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ ചെയർമാനുമായ ഡോ. ആസാദ്‌ മൂപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സി ടി മെഷീൻ സ്ഥാപിച്ചത്. രോഗനിർണ്ണയത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണ് പുതുതായി സ്ഥാപിച്ച ഈ സ്കാനർ. ഹൃദയമിടിപ്പിനിടയിൽ പോലും ഹൃദയധമനികളുടെ അതീവ വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന കോറോണറി ആൻജിയോഗ്രാം (Coronary Angiogram) ഇതിൻ്റെ പ്രത്യേകതയാണ്. പഴയ മെഷീനുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ റേഡിയേഷൻ മാത്രമേ ഇതിൽ ഉപയോഗിക്കുന്നുള്ളൂ എന്നത് രോഗികളുടെ സുരക്ഷ വർധിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9544 9544 68 ൽ വിളിയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post എസ് എസ് എൽ സി  ഡേ നൈറ്റ്‌ പഠനക്യാമ്പ്  ആരംഭിച്ചു.
Next post സമസ്ത സെൻ്റിനറി  റെയ്ഞ്ചു തലങ്ങളിൽ ശതാബ്ദി യാത്ര 28- ന് 
Close

Thank you for visiting Malayalanad.in