ദേ ! ചെക്കനാള് പുലിയാ : ഫാഷൻ ഷോ റാമ്പിലെ മനം കവരും കുട്ടിത്താരം എറിക്.

പുൽപ്പള്ളി: ദേ ! ചെക്കനാള് പുലിയാ : ഫാഷൻ ഷോ റാമ്പിലെ മനം കവരും കുട്ടിത്താരം എറിക് വയനാട്, പുൽപ്പള്ളി, മുള്ളൻ കൊല്ലിമഠത്തിൽ ഷിജോ ജോണിന്റെയും ( ഫാഷൻ ഡിസൈനർ), ദൃശ്യ ദമ്പതികളുടെയും മകനായ രണ്ടു വയസ്സും 11 മാസവുമുള്ള എറിക് ഷിജോ ജോണാണ് ഫാഷൻ ഷോകളിലെ കുട്ടിതാരമായി ശ്രദ്ധേയമായിരിക്കുന്നത്.
ഈ പ്രായത്തിനിടയ്ക്ക് നിരവധി ഫാഷൻ ഷോകളിൽ എറിക്കിന് ശ്രദ്ധേയമായ അവാർഡുകൾ ലഭിച്ചിട്ടുണ്ട് . ഫാഷൻ ഷോ റാ മ്പുകളിലെ ഹൃദയതാളമായ എ റിക് കിഡ് മോഡലും, ഇൻഫ്ലുവൻസറുമായി വളരെ ചെറുപ്പത്തിൽ തന്നെ ശ്രദ്ധേയമായ വിജയം നേടിയിരിക്കുന്നു. മനോഹരമായ പുഞ്ചിരി, പ്രകടമായ പോസുകൾ, ആത്മവിശ്വാസമുള്ള നടത്തം എന്നിവയിലൂടെ എറീക്ക് ഇന്ത്യയിലെ കുട്ടികളുടെ ഫാഷൻ വ്യവസായത്തിലുടനീളം ഹൃദയങ്ങൾ കീഴടക്കുന്ന തരത്തിലുള്ള ഫാഷൻ മോഡലായി ബാംഗ്ലൂരിൽ താമസിച്ചുകൊണ്ട് മുന്നോട്ട് പോകുന്നു. എറിക് ഷിജോ മീഷോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഈ കൊമേഴ്സ് പ്ലാറ്റ്ഫോമിലെ മിന്നും താരമായ കുട്ടി മോഡൽ കൂടിയാണ്. നിരവധി ഫാഷൻ ഷോകളിൽ പുരസ്കാരങ്ങൾ ലഭിച്ച എറിക്, 5-ലധികം മികച്ച ഡിസൈനർ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. എറിക് ന്റെ മോഡലിങ്ങിലെ കഴിവിനും, ആകർഷണീയതയ്ക്കും 25+ അഭിമാനകരമായ അവാർഡുകലും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിൽ നിന്നുള്ള ബഹുമതികൾ ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ എറീക്കിനെ തേടിയെത്തിയിട്ടുണ്ട് . ഇംഗ്ലീഷ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളറിയാവുന്ന എറിക്ക് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും, സോഷ്യൽ മീഡിയ യിൽ ഏറെ ശ്രദ്ധ നേടിയതുമായ ചൈൽഡ് മോഡലുകളിൽ ഒരാളായി ഫാഷൻ ഷോകളിലൂടെ ജൈത്ര യാത്ര തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പിതാവിന്റെ പാത പിന്തുടർന്ന് ലോങ്ങ്‌ ജംപിൽ സ്വർണ്ണ തിളക്കവുമായി  മോറിന്റസ്
Next post പിതാവിന്റെ വേർപാടിന് പിന്നാലെ വിപിനും യാത്രയായി.: അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി ബന്ധുക്കൾ..
Close

Thank you for visiting Malayalanad.in