പിതാവിന്റെ പാത പിന്തുടർന്ന് ലോങ്ങ്‌ ജംപിൽ സ്വർണ്ണ തിളക്കവുമായി  മോറിന്റസ്

കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റില്‍ (കുന്നംകുളം) വയനാട്, പുൽപ്പള്ളി സ്വദേശിയായ മോറിന്റസ് ഇരട്ട സ്വര്‍ണം നേടി.
പുല്‍പ്പള്ളി, ചെറ്റപ്പാലം ചെങ്ങനാമഠത്തില്‍ സി. പി സജി-സോണി ദമ്പതികളുടെ മകന്‍ സി.എസ്. മോറിന്റസാ ണ് ലോങ്ങ്‌ ജംപിൽ സ്വർണ്ണം നേടിയത്.
ലോംഗ് ജംപില്‍ സ്വര്‍ണം മോറിയന്റസ് 4 x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമാണ്.
മോറിന്റസ് 7.25- മീറ്റർ ദൂരം ചാടിയാണ് സ്വർണ്ണം നേടിയത്.മറ്റ് മത്സരാർഥികൾക്കാ ർക്കും തന്നെ 7- മീറ്റർ പിന്നീടാനായില്ല.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് മോറിന്റസ്.
മോറിന്റസിന്റെ പിതാവ് സി. പി സജി ദേശീയ തലത്തിൽ ലോങ്ങ്‌ ജംപിൽ സ്വർണ്ണ മെഡൽ ജേ താവാണ്.
സഹോദരൻ ലിയാൻഡോയും കായിക താരമാണ്. സ്കൂൾ- ( ജി. വി. രാജാ സ്പോർട്സ് സ്കൂൾ ) – കോളേജ് തലത്തിൽ ലോങ്ങ്‌ ജംപ് പിറ്റിൽ സ്വർണ്ണം വാരി കൂട്ടിയ പിതാവിന്റെ പാത പിന്തുടർന്ന് സ്വർണ്ണ തിളക്കവുമായി കുതി ക്കുകയാണ് മോറിന്റസ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂപ്പൊലി 2026 മെഡിക്കൽ എക്സിബിഷനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Next post  ദേ ! ചെക്കനാള് പുലിയാ : ഫാഷൻ ഷോ റാമ്പിലെ മനം കവരും കുട്ടിത്താരം എറിക്.
Close

Thank you for visiting Malayalanad.in