ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ സ്വയം കേസ് വാദിച്ച് കെ എം എ നാസർ മൂന്ന് കേസുകളിൽ വിജയം നേടി. ഇതിൽ രണ്ട് കേസുകളാണ് നാസർ വക്കീലിന്റെ സഹായമില്ലാതെ തന്നെ വാദിച്ച് ജയിച്ചത്. മൂന്നാമത്തെ കേസിൽ സമയപരിമിതിയെ തുടർന്ന് വക്കീലിനെ നിയമിച്ചെങ്കിലും അദാലത്തിൽ കേസ് വാദിച്ചത് നാസർ തന്നെയായിരുന്നു. ആദ്യ കേസ് ജില്ലയിലെ പ്രമുഖമായ ഒരു ജ്വല്ലറിയെതിരെയായിരുന്നു. ജ്വല്ലറിയിൽ നിന്ന് വാങ്ങിയ സ്വർണം തിരികെ നൽകിയപ്പോൾ വില കുറച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കേസിന് ആസ്പദമായത്. തുടർന്നാണ് നാസർ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ചത്. വിശദമായ വാദങ്ങൾ കേട്ട കോടതി നാസറിന്റെ പക്ഷം അംഗീകരിച്ച് അനുകൂല വിധി പ്രസ്താവിച്ചു. രണ്ടാമത്തെ കേസ് വീട് പണി ഏറ്റെടുത്ത കോൺട്രാക്ട് ജോലിക്കാരനെതിരെയായിരുന്നു. കരാറിനേക്കാൾ അധിക തുക ഈടാക്കുകയും, കരാർ പ്രകാരം നടത്തിയ വാർപ്പ് ജോലിയിൽ ഗുരുതരമായ ചോർച്ച ഉണ്ടാകുകയും, കരാർ പറഞ്ഞത് പ്രകാരം പൂർത്തീകരിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തത്. ജില്ലാ ഉപഭോക്തൃ കോടതി നാസറിന് അനുകൂലമായി വിധി പ്രസ്താവിച്ചു. എതിര്‍കക്ഷി മേൽക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവിടെയും നാസർ വിജയം നേടി. പിഴയടക്കം ഏകദേശം 90,000 രൂപയാണ് ലഭിച്ചത്. മൂന്നാമത്തെ കേസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം തുക നൽകാത്തതിനെതിരെയായിരുന്നു. ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും സമയക്കുറവ് മൂലം പിന്നീട് വക്കീലിനെ നിയമിക്കുകയായിരുന്നു. എന്നിരുന്നാലും അദാലത്തിൽ കേസ് വാദിച്ചത് നാസർ തന്നെയായിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ ലഭ്യമായി. ഇതിനുപുറമെ, നിലവിൽ നാലാമത്തെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. സ്വന്തമായി നിയമവാദം നടത്തി മൂന്നര ലക്ഷം രൂപ നേടിയെടുത്തിരുന്നു.തുടർച്ചയായി വിജയം നേടിയ കെ എം എ നാസറിന്റെ ഈ നേട്ടം ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനും ധൈര്യത്തിനും മികച്ച ഉദാഹരണമാകുകയാണ്. ദേശീയ ഉപഭോക്തൃ ദിനാചരണമായ ഇന്ന് 24/12/ നടന്ന പരിപാടി മുനിസിപ്പൽ വാർഡ് മെമ്പർ ദീപ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ വയനാട് ജില്ലാ പ്രസിഡൻ്റ് ബിന്ദു ആർ ഉദ്ഘാടനം ചെയ്തു. ഡി ഡി ഇ ശശീന്ദ്ര വ്യാസ്, നിസാർ മണിമ , ഷൈജു മണിശ്ശേരിൽ, പ്രദീപൻ, സുമ പള്ളിപ്പുറം എന്നിവർ ആശംസകൾ നേർന്നു. ഉപഭോക്തൃ കമ്മീഷൻ അസി. രജിസ്ട്രാർ കെ പി വിനോദ് സ്വാഗതവും വി ജെ ജോസഫ് നന്ദിയും പറഞ്ഞു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...