കൽപ്പറ്റ: പ്രാദേശിക ഉത്പാദകരെയും ഉപഭോക്താക്കളെയും ഒരേ വലയത്തിൽ ബന്ധിപ്പിച്ച് വിപണിക്ക് പുതിയ ഊർജ്ജം പകരുന്ന ജി.സി യോലോ മാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ പ്രോഡക്റ്റ് ഉദ്ഘാടനം മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് റവ. വർഗീസ് ചക്കാലക്കൽ പിതാവും കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ അഡ്വ. ടി. സിദ്ധിഖ് എംഎൽഎയും ചേർന്ന് നിർവഹിച്ചു.
കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.സി യോലോ മാർട്ട്, “ലൂപ്പ് ലോക്കൽ മൂവ്മെന്റ്” എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രാദേശിക വിപണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളെ കൃത്യമായ മാനദണ്ഡങ്ങൾക്ക് വിധേയമാക്കി തിരഞ്ഞെടുത്ത് ദേശീയ-അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കുന്നതിനൊപ്പം, നാട്ടിലെ ഉത്പാദകരുടെ വരുമാനം വർധിപ്പിക്കുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കുകയും ചെയ്യുന്നതാണ് ഈ സംരംഭത്തിന്റെ മുഖ്യ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച അഡ്വ. ടി. സിദ്ധിഖ് എംഎൽഎ, ഉപഭോക്തൃ സംസ്കാരം അതിവേഗം മാറുന്ന കാലഘട്ടത്തിൽ ഉത്പാദകനും ഉപഭോക്താവും ഒരുപോലെ ഗുണം നേടുന്ന സിംബയോട്ടിക് സമീപനമാണ് ജി.സി യോലോ മാർട്ടിന്റെ പ്രത്യേകതയെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള സംരംഭങ്ങൾ പ്രാദേശിക സമൂഹത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് രൂപം കൊണ്ട ഇത്തരം സംരംഭങ്ങളാണ് നവീന സമൂഹത്തിന് ആവശ്യമായതെന്ന് മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് റവ. വർഗീസ് ചക്കാലക്കൽ പിതാവ് അഭിപ്രായപ്പെട്ടു. പ്രാദേശിക ഉത്പാദനത്തിനും സംരംഭകത്വത്തിനും കരുത്തേകുന്ന മുന്നേറ്റമായി ജി.സി യോലോ മാർട്ട് മാറുമെന്ന് അദ്ദേഹം ആശംസിച്ചു.
ചുണ്ടേൽ എസ്റ്റേറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചേലോട് സമിതി അംഗങ്ങൾ, തൊഴിലാളികൾ, ജി.സി യോലോ മാർട്ട് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
നെടുമ്പാശ്ശേരി: എവിയേഷൻ രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്ന ബിരുദധാരികൾക്കായി സിയാസൽ അക്കാദമി സൗജന്യ 'കരിയർ ലോഞ്ച്' സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 20 ന് രാവിലെ 10.30-ന് അക്കാദമി...
കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഡിസംബർ 18-ന് കൊച്ചിയിലെ...
‘ തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിന് എതിരെ കേസെടുത്തേക്കും. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ...
കല്പറ്റ: ചരിത്രത്തെ പുതുക്കി എഴുതുന്ന ബഹുഭാഷാ വിസ്മയവും അമൂല്യ ഗ്രന്ഥവുമാണ് സിരി ഭൂവലെെയമെന്ന് കർണാടക സംസ്കൃത സർവകലാശാലാ പ്രൊഫ. ഡോ. ഡി. തേജസ്വിനി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു....
കല്പറ്റ: രാജ്യത്ത് അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ആശാ വർക്കർമാരുടെയും ഓണറേറിയം കേന്ദ്രസർക്കാർ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രിയങ്ക ഗാന്ധി എം.പി. കത്തെഴുതി. അവർ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പടെ...
കൽപ്പറ്റ.: കടുവ ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പച്ചിലക്കാട് പടിക്കംവയലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് സർവസങ്ങളും ഒരുക്കി. കുങ്കി ആനകളെ...