സിരി ഭൂവലെെയം –   ചരിത്രത്തെ പുതുക്കി എഴുതുന്ന ബഹുഭാഷാ വിസ്മയം – ഡോ. ഡി. തേജസ്വിനി

കല്പറ്റ: ചരിത്രത്തെ പുതുക്കി എഴുതുന്ന ബഹുഭാഷാ വിസ്മയവും അമൂല്യ ഗ്രന്ഥവുമാണ് സിരി ഭൂവലെെയമെന്ന് കർണാടക സംസ്കൃത സർവകലാശാലാ പ്രൊഫ. ഡോ. ഡി. തേജസ്വിനി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജൈന മുനിയായ കുമുദേന്ധു മുനിയാണ് കർണാടകത്തിൻ്റെ ബൗദ്ധിക,ഭാഷാ, സാംസ്കാരിക മണ്ഡലത്തിലും ഏറെക്കാലം മറഞ്ഞുകിടന്ന ഈ ഗ്രന്ഥം രചിച്ചത്. ഗവേഷണങ്ങൾ സിരി ദൂവലെെയത്തിൻ്റെ പുതിയ സാധ്യതകളാണ് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. സംസ്കൃതം, കന്നട, പ്രാകൃതം, തമിഴ്, തെലുങ്ക്, മലയാളം, ഗുജറാത്തി തുടങ്ങിയ പ്രമുഖ ഭാഷകളും പ്രാദേശിക ഭാഷകളുമടക്കം 718 ഭാഷാ പദാർത്ഥങ്ങളെ ഈ ഗ്രന്ഥം കൈകാര്യം ചെയ്യുന്നുണ്ട്. അക്ഷരങ്ങൾ സംഖ്യകളായും സംഖ്യകൾ വിവിധ ഭാഷകളായും പരിവർത്തനം ചെയ്യുന്ന അൽഫാ ന്യൂമെറിക് ഗ്രിഡ് സംവിധാനമാണ് ഗ്രന്ഥത്തിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത്. മഹാ ഭാരത്തിൽ ഒരു ലക്ഷം ശ്ലോകമാണ് ഉള്ളതെങ്കിൽ അതിൻ്റെ ആറിരട്ടി ശ്ലോകങ്ങളാണ് സിരി ഭൂവലൈയത്തിലുള്ളത്. ചക്ര ബന്ധം, നഗപാശം, സ്തംഭ ബന്ധം തുടങ്ങിയ അതി സങ്കീർണമായ കാവ്യരൂപങ്ങൾ ഉപയോഗിച്ച് എഴുതിയ കന്നട, സംസ്കൃത, പ്രകൃത ശ്ലോകങ്ങൾ ഗ്രന്ഥത്തിൽ ഈ കാണാൻ കഴിയും. കന്നട ജൈന സാഹിത്യത്തിലെ നാഴികക്കല്ലായ ഗ്രന്ഥത്തിൽ അപൂർവമായ പുഷ്പ ആയുർവേദ ചികിത്സാ വിജ്ഞാനവും അടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരദൂർ വർധമാന ഗൗഡർ ഓഡിറ്റോറിയത്തിൽ ഈ ഗ്രന്ഥത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചിരുന്നു. ജയകുമാർ, ഗവേഷണ വിദ്യാർത്ഥിനി ശിവനന്ദിനി, ജൈന സമാജം ട്രഷറർ എം.ജയശ്രീ, വരദൂർ അനന്തസ്വാമി ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് വി.വി. ജിനചന്ദ്രപ്രസാദ്, എൽ.ജയകുമാർ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അങ്കണവാടി ജീവനക്കാരുടെയും ആശമാരുടെയും വേതനം ഉയർത്തണം – പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി എം.പി.
Close

Thank you for visiting Malayalanad.in