അങ്കണവാടി ജീവനക്കാരുടെയും ആശമാരുടെയും വേതനം ഉയർത്തണം – പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി എം.പി.

കല്പറ്റ: രാജ്യത്ത് അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ആശാ വർക്കർമാരുടെയും ഓണറേറിയം കേന്ദ്രസർക്കാർ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രിയങ്ക ഗാന്ധി എം.പി. കത്തെഴുതി. അവർ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പടെ പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യ വിവരശേഖരണത്തിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സഹായിക്കുന്നതിനും കൗൺസലിംഗ് നല്കുന്നതിനുമുൾപ്പടെ സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് വേണ്ടി പകരം വയ്ക്കാനാവാത്ത സേവനം ചെയ്യുന്നവരാണ്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉച്ചഭക്ഷണ പദ്ധതിക്കും ആരോഗ്യ സേവനങ്ങളുടെയും നെടുംതൂണായി പ്രവർത്തിക്കുന്നതും ഇവരാണ് എന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ചൂണ്ടിക്കാണിച്ചു. ഏറ്റവും ദുർഘട പരിതസ്ഥിതിയിലും പരിമിതമായ വിഭവങ്ങൾ വച്ച് ദിവസവും ദീർഘനേരം കഠിന പ്രയത്നം ചെയ്യുന്ന കരുത്തരായ അവർ പക്ഷെ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. അവർക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ വലിയ ജോലിഭാരം വർധിച്ചിട്ടുണ്ട് . അവരെ സന്നദ്ധ സേവകരെന്ന് തരാം തിരിച്ചിരിക്കുന്നത് കടുത്ത അനീതിയും ചൂഷണവും അവരുടെ വിലമതിക്കാനാവാത്ത സേവനത്തെ വിലകുറച്ചു കാണുന്നതുമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ പറയുന്നു
കേരളത്തിലെ അങ്കണവാടി വർക്കർമാർ ഈ തരംതിരിവിനെതിരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, ഓണറേറിയം വർദ്ധിപ്പിക്കുക, അറുപത്തി രണ്ടു വയസ്സ് കഴിഞ്ഞു വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾ നൽകുക, കാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ചവർക്ക് വേതനത്തോട് കൂടിയ അവധി നൽകുക, ഗുണമേന്മയുള്ള മൊബൈൽ ഫോണുകൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലിലെ നീതിക്ക് വേണ്ടി മാസങ്ങളായി സമരത്തിലാണ്. വയനാട്ടിൽ ഇവരിൽ ചിലരുമായി സംസാരിച്ചപ്പോൾ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും മിനിമം കൂലി നല്കാൻ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഉള്ളതായി തന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്ന് അവർ കത്തിൽ ചൂണ്ടിക്കാണിച്ചു. കോടിക്കണക്കിനായ സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹ്യ സുരക്ഷയ്ക്ക് പരിചയായി നിൽക്കുന്ന അങ്കണവാടി ജീവനക്കാരുടെയും ആശമാരുടെയും ഈ ആവശ്യങ്ങൾ കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടുവ ദൗത്യം: പച്ചിലക്കാട് നിരോധനാജ്ഞ: ജനങ്ങളുടെ പ്രതിഷേധം. :
Next post സിരി ഭൂവലെെയം –   ചരിത്രത്തെ പുതുക്കി എഴുതുന്ന ബഹുഭാഷാ വിസ്മയം – ഡോ. ഡി. തേജസ്വിനി
Close

Thank you for visiting Malayalanad.in