കടുവ ദൗത്യം: പച്ചിലക്കാട് നിരോധനാജ്ഞ: ജനങ്ങളുടെ പ്രതിഷേധം. :

കൽപ്പറ്റ.: കടുവ ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പച്ചിലക്കാട് പടിക്കംവയലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് സർവസങ്ങളും ഒരുക്കി. കുങ്കി ആനകളെ സ്ഥലത്ത് എത്തിച്ചു. മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, ഭരത് എന്നീ കുങ്കി ആനകളെയാണ് എത്തിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് വനം വകുപ്പിന്റെ പരിശോധനയിൽ ജനവാസ മേഖലയോട് ചേർന്ന് കടുവയെ കണ്ടെത്തിയിരുന്നു. വനം വകുപ്പും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. കടുവ സമീപപ്രദേശങ്ങളിൽ തന്നെ ഉണ്ടാകാമെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ പോലീസും വനം വകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണിത്. അതിനിടെ കടുവയിറങ്ങി 24 മണിക്കൂർ കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം; എസ് ഇ ഇ ഐ സൂചികയിൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ ഒന്നാം റാങ്ക്.
Next post അങ്കണവാടി ജീവനക്കാരുടെയും ആശമാരുടെയും വേതനം ഉയർത്തണം – പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി എം.പി.
Close

Thank you for visiting Malayalanad.in