വയനാട് ബൈസിക്കിൾ ചാലഞ്ച് നാലാമത് എഡിഷന്  ആവേശകരമായ സമാപനം

വയനാട് ബൈസിക്കിൾ ചാലഞ്ച് നാലാമത് എഡിഷന് ആവേശകരമായ സമാപനം. വിവിധ കാറ്റഗറികളിലായി 130 ഓളം റൈഡേഴ്സ് പങ്കെടുത്തു. 2022 ൽ ആരംഭിച്ച വയനാട് ബൈസിക്കിൾ ചാലഞ്ച് മത്സരാർത്ഥികളുടെ പങ്കാളിത്തത്താൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റ് ആയാണ് കണക്കാക്കപ്പെടുന്നത്. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചാലഞ്ച് ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള സൈക്ലിസ്റ്റുകളുടെ ഏറ്റവും സുപ്രധാനമായ ഒരു കലണ്ടർ ഇവന്റ് ആയാണ് അറിയപ്പെടുന്നത്. ഇത്തവണ ശുചിത്വ മിഷന്റെ സഹകരണത്തോടെ വയനാടിന്റെ തനതു വിഭവങ്ങൾ ,സംസ്കാരങ്ങൾ ,പ്രകൃതി മനോഹാരിത , ഭൂപ്രകൃതി ‘എന്നിവ കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രസക്തി ,അവ അടുത്ത തലമുറക്ക് കൈമാറേണ്ടതിന്റെ ആവശ്യകത എന്നിവ പൊതു ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്‌ഷ്യം . വയനാടിൻ്റെ ഹരിത സമ്പന്നതയും കാർഷിക സമൃദ്ധിയും കോർത്തിണക്കി രൂപകൽപന ചെയ്ത സൈക്ളിങ്ങ് ട്രാക്കുകൾ ലോകത്തേമ്പാടുമുള്ള സൈക്കിളി സ്റ്റുകളിലേക്ക് എത്തിക്കാനും വയനാട് ബൈസിക്കിൾ ചലഞ്ച് ഉദ്ദേശിക്കുന്നുണ്ട്.
കൽപ്പറ്റ കെ എം ഹോളിഡേയ്സ് പരിസരത്ത് ആരംഭിച്ച റൈഡ് കൽപ്പറ്റ പിണങ്ങോട് പടിഞ്ഞാറത്തറ പൊഴുതന വൈത്തിരി ചുണ്ടേൽ കപ്പുംകൊല്ലി വഴി 62 കിലോമീറ്റർ പിന്നിട്ട് കൽപ്പറ്റ ബൈപ്പാസിലെ ഫിനിഷിംഗ് പോയിന്റിൽ സമാപിച്ചു. എലൈറ്റ് മെൻ റോഡ് ബൈക്ക് വിഭാഗത്തിൽവയനാടിന്റെ ആദിത്യൻ എൻ ഒന്നാം സ്ഥാനവുംഅച്ഛൽ ബി ഹെബ്ബാർ രണ്ടാം സ്ഥാനവും മുഹമ്മദ് ജുനൈദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മാസ്റ്റേഴ്സ് വിഭാഗത്തിൽ സോൾവിൻ ടോം,റിയാസ് സി,ആദിത്യ രാമൻ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.എലൈറ്റ് മെൻ എം ടി ബി വിഭാഗത്തിൽ ധനജയ് എസ്, റബാൻ റോഷൻ,ജുനൈദ് വി യഥാക്രമം ഒന്നും രണ്ടും മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി സീനിയർ വിഭാഗത്തിൽ സി വി കൃഷ്ണകുമാർ ഒന്നാം സ്ഥാനവും ഹരിപാമ്പൂർ രണ്ടാം സ്ഥാനവും ജയ്മോൻ കോര മൂന്നാം സ്ഥാനവും കരസ്ഥമാക്കി വുമൺ കാറ്റഗറിയിൽ വയനാടിന്റെ മെയ്‌സാബക്കർ ഒന്നാം സ്ഥാനവുംകിയാന ബറുവ രണ്ടാം സ്ഥാനവും കീർത്തന തെരേസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.നേരത്തെ വയനാട് എസ് പി ശ്രീ തപോഷ് ബസുമതാരി റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു.കേരള കർണാടക തമിഴ്നാട്മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 130 ഓളം റൈഡേഴ്സ് ചലഞ്ചിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മദ്യത്തിൽ സയനൈഡ് കലർത്തി കൊലപാതകം; കുടുംബം ഹൈകോടതിയിലേക്ക്
Next post വികസനത്തിന് തുരങ്കം വെക്കുന്ന കോൺഗ്രസിന്റെ നിലപാട് അപഹാസ്യം: പി സി ചാക്കോ
Close

Thank you for visiting Malayalanad.in