വയനാട് ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സായുധ സേന പതാക ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. സൈനികരെയും, വിമുക്തഭടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. ജില്ലയുടെ സേനാ പതാക ഫണ്ട് സമഹാരണ ലക്ഷ്യം കൈവരിക്കാൻ പൊതുജനങ്ങളും ജീവനക്കാരും സഹകരിക്കണമെന്നും കളക്ടര്‍ നിർദ്ദേശിച്ചു.
ഇന്ത്യയിൽ 1949 മുതൽ എല്ലാ വർഷവും ഡിസംബർ 7 സായുധ സേന പതാക ദിനമായി ആചരിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച സൈനികരെയും, വിമുക്തഭടന്മാരെയും അവരുടെ കുടുംബങ്ങളെയും ആദരിക്കാനും അവരുടെ ക്ഷേമത്തിനായുള്ള ധനശേഖരണം നടത്തുന്നതിനും വേണ്ടിയുള്ള ദിനമാണിത്. പൊതു ജനങ്ങൾക്ക് പതാകയുടെ മാതൃക നൽകി ചെറിയ സംഭാവനകൾ സ്വീകരിച്ച് ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഇൻ ചാർജ് എം. പി വിനോദൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ സൈനിക ക്ഷേമ ബോർഡ് അംഗം റിട്ട. കേണൽ ഡി. സുരേഷ് ബാബു, സംസ്ഥാന ഗവണിംഗ് കൗൺസിൽ അംഗം മത്തായി കുഞ്ഞുകുത്ത് പള്ളി, ജില്ലാ എക്സ് സർവീസ് കമ്മിറ്റി സെക്രട്ടറി വി അബ്ദുള്ള, സൈനിക ക്ഷേമ ഓഫീസ് സ്റ്റാഫ്, വിവിധ ജില്ലാ ഓഫീസുകളിലെ ജീവനക്കാർ, എൻ.സി.സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...