തദ്ദേശ തിരഞ്ഞെടുപ്പ് ഇ.വി.എം. കമ്മീഷനിംഗ് പൂർത്തിയായി

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 9 ഗ്രാമ പഞ്ചായത്തുകളിലെ ഇ വി എം കമ്മീഷനിംഗ് കൽപ്പറ്റ എസ് കെ എം ജെ ഹൈസ്കൂളിൽ നടന്നു.. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ & ജില്ലാ കലക്ടർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. 33 കൗണ്ടറുകളിലായി 152 വാർഡുകളിലെ 221 ബൂത്തുകളിലേയ്ക്കുള്ള ഇ വി എം ആണ് കമ്മീഷനിംഗിനുണ്ടായിരുന്നത്. ഗ്രാമ പഞ്ചായത്തിന് വെള്ളയും, ബ്ലോക്ക് പഞ്ചായത്തിന് പിങ്കും, ജില്ലാ പഞ്ചായത്തിന് നീലയും നിറത്തിലുള്ള ബാലറ്റുകളാണ് ഉപയോഗിക്കുന്നത്. വയനാട് ജില്ലാ തെരഞ്ഞെടുപ്പ് ഒബ്സർവർ, ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ, ഗ്രാമ പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാർ, സെക്ടറൽ ഓഫീസർമാർ, മാസ്റ്റർ ട്രെയിനർമാർ എന്നിവർ നേതൃത്വം നൽകി. കമ്മീഷനിംഗിൽ 400 ഓളം ജീവനക്കാർ പങ്കെടുത്തു. സ്ഥാനാർത്ഥികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക ബയോമെഡിക്കൽ ദിനം ; ബയോവേഴ്സ് എക്സ്പോ  2025 മായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Next post ഫിഫ സമാധാന പുരസ്‌കാരം ഡൊണൾഡ് ട്രംപിന്; ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് അമേരിക്കൻ പ്രസിഡന്റ്.
Close

Thank you for visiting Malayalanad.in