മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ ഉപകരണങ്ങളുടെ എക്സിബിഷൻ ശ്രദ്ധേയമായി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വെന്റിലേറ്റർ, ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങൾ, ഇ.ഇ.ജി, ഇ.സി.ജി, എം.ആർ.ഐ, എക്സ്-റേ തുടങ്ങിയ വിവിധ തരം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയത്. ഇത്തരം ബയോമെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗവും പ്രവർത്തനങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുക എന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യം. ഇത് മെഡിക്കൽ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ അടുത്തറിയാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കും. ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ലിഡാ ആന്റണി, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ, ചീഫ് ജനറൽ അഡ്മിനിസ്ട്രേഷൻ സൂപ്പി കല്ലങ്കോടൻ ബയോമെഡിക്കൽ വിഭാഗം ഡെപ്യൂട്ടി മാനേജർ യാസിർ എന്നിവർ സന്നിഹിതരായിരുന്നു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം സൗജന്യമാണ്.
. ഇനിമുതല്‍ ഇന്ത്യന്‍ ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ച് വിളിക്കുന്ന എല്ലാവരുടെയും KYC രജിസ്റ്റര്‍ ചെയ്ത പേര് ഫോണുകളില്‍ തെളിയും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം നടപ്പിലാക്കാന്‍ ടെലികമ്യൂണിക്കേഷന്‍...
രാജസ്ഥാനിൽ വെച്ച് നടന്ന ഖെ ലോ- ഇന്ത്യ യൂണിവേഴ്സിറ്റ് ഗെയിംസിൽ സൈക്ലിംഗിൽ മികച്ച നേട്ടവുമായി വയനാട്ടുകാരി നിയാ സെബാസ്റ്റ്യൻ . സ്പ്രിൻ്റ്, കെറിൻ , ടീം സ്പ്രിൻ്റ്...
വൈത്തിരി : പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻ കുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫനെ (53) യാണ് വൈത്തിരി...
താമരശ്ശേരി ചുരം നവീകരണ പ്രവർത്തികളുടെ ഭാഗമായി എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാൽ നാളെ മുതൽ (ഡിസംബർ 5) ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്...
കല്‍പ്പറ്റ ഒരുപറ്റം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് റാട്ടക്കൊല്ലി സ്വദേശിയും നിലവില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സാലി റാട്ടകൊല്ലി കൽപറ്റ പോലീസിൽ പരാതി നൽകി....