മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പെരുന്നാളിനോടനുബന്ധിച്ച് കത്തീഡ്രലിന്റെയും സുല്‍ത്താന്‍ ബത്തേരി വിനായ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2 ന് രാവിലെ 9 മണിമുതല്‍ 1 മണിവരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര് സ്തേഫാനോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിനായക ആശുപത്രി ചീഫ് ഡോ.മധുസൂദനന് , ഓര്‍ത്തോ വിഭാഗം ഡോ.നിധിന്, ജനറല്‍ മെഡിസിന് ഡോ. സത്യനാഥന്, ഡോ.സഞ്ജു , ഗൈനക്കോളജി ഡോ.അഷ്മിറ എന്നിവര്‍ ക്യാമ്പില്‍ സേവനം അനുഷ്ഠിച്ചു കൂടാതെ വിനായക ഹോസ്പിറ്റല്‍ സ്റ്റാഫ്, നേഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ക്യാമ്പില്‍ രോഗികള്‍ക്ക് വിവിധ സേവനങ്ങള്‍ നല്കി. കത്തീഡ്രല്‍ വികാരി ഫാദര്‍ ബിജുമോന് കര്‍ളോട്ടുകുന്നേല്‍, സഹവികാരിമാരായ ഫാദര്‍ റെജിപോള്‍ ചവര്‍പ്പനാല്‍, ഫാദര്‍ സോജന് വാണാക്കുടി, ഫാദര്‍ എല്‍ദോ ജോണി ലീലാഭവനം, ട്രസ്റ്റി തോമസ് ടി.കെ, ജോ.ട്രസ്റ്റി, ജിതിന് ജോണി, സെക്രട്ടറി സാബു വി.എം, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
പിണറായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം സി.പിഎം പിണറായി കുന്നുംവയൽ...
പനമരം : ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തിൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയ്ഡ്സ് രോഗത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പട്ടം പറത്തൽ മത്സരം...
കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി...
കേരളത്തിൽ വെർച്വൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടരുമ്പോൾ ഏറ്റവും കൂടുതൽ സൈബർ അറസ്റ്റ് നടന്ന ജില്ലയായി മാറുകയാണ് വയനാട് . വയനാട് ജില്ലാ പോലീസ് മേധാവി...
കൊച്ചി: ഇൻഡൽ കോർപ്പറേഷന് കീഴിലുള്ള ഇൻഡൽ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ അശോക് ലെയ്ലാൻഡ് അംഗീകൃത സർവീസ് സെന്റർ കൂനമ്മാവ് വള്ളുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന...
ബത്തേരി : സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി ശിവാനി. തിരുവല്ലയിൽ വെച്ച് നടക്കുന്ന 26 - മത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ...