കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ  വർണ്ണാഭമായ തുടക്കം

കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി വയനാട് ഫ്ളവർ ഷോ നടത്തുന്നത്. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയാണ് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിൽ നടക്കുന്നത് .
പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് വയനാട് ഫ്ളവർ ഷോ .
വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി വൈസ് പ്രസിഡണ്ട് ജോണി പാറ്റാനി, സ്നേഹ ഇവൻ്റ്സ് മാനേജിംഗ് ഡയറക്ടർ ടി. അഫ്സൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
വയനാടിന് വസന്തമൊരുക്കാൻ വർണ്ണപ്പൊലിമയോടെ ആയിരകണക്കിന് പൂക്കളാണ് പുഷ്പോൽസവത്തിൽ ഒരുക്കിയത്. ഒപ്പം മറ്റ് വിനോദങ്ങളുമുണ്ട്. . ഹൈടെക് അമ്യൂസ് മെൻ്റ് , പായസ മേള, കൺസ്യൂമർ മേള, ഫർണ്ണിച്ചർ ഫെസ്റ്റ്, സെൽഫി പോയിൻ്റ്, ബുക്ക് ഫെയർ എന്നിവയും വിവിധ മത്സരങ്ങളുമുണ്ട്.
ഫ്ളവർ ഷോക്ക് തുടക്കം കുറിച്ച് കൽപ്പറ്റ നഗരത്തിൽ വിളംബര ഘോഷയാത്രയും നടത്തി.
വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി സെക്രട്ടറി വി.പി. രത്നരാജ് , ട്രഷറർ ഒ.എ വീരേന്ദ്രകുമാർ, പി.പി. ഹൈദ്രു , കെ.കെ.എസ് നായർ, അഷ്റഫ് വേങ്ങോട്ട് തുടങ്ങി വയർ നേതൃത്വം നൽകി.

ഡിസംബർ 31 ന് പുതുവത്സരാഘോഷത്തോടെ ഫ്ളവർ ഷോ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൈബർ കേസിൽ കൂടുതൽ അറസ്റ്റ് വയനാട്ടിൽ: പ്രതികളധികവും ഉത്തരേന്ത്യക്കാർ.
Next post ലോക എയ്ഡ്സ് ദിനത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി പനമരം കുട്ടി പോലീസ്.
Close

Thank you for visiting Malayalanad.in