കൊച്ചി: ഇൻഡൽ കോർപ്പറേഷന് കീഴിലുള്ള ഇൻഡൽ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ അശോക് ലെയ്ലാൻഡ് അംഗീകൃത സർവീസ് സെന്റർ കൂനമ്മാവ് വള്ളുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ അശോക് ലെയ്ലാൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് അജയ് അറോറയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ സർവീസ് സെന്ററുകളിലൊന്നാണിത്. 45,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കേന്ദ്രത്തിൽ ഒരു ദിവസം 20 വാഹനങ്ങൾ വരെ സർവീസ് ചെയ്യാൻ സാധിക്കുന്ന വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.അശോക് ലെയ്ലാൻഡിന്റെ ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്കാണ് (HCV) പ്രധാനമായും സേവനം ലഭ്യമാക്കുക.
കേരളത്തിൽ ഇൻഡൽ മൊബിലിറ്റിയുടെ രണ്ടാമത്തെ വർക്ക്‌ഷോപ്പാണിത്. കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തുടർന്ന് മറ്റ് പ്രധാന നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ചടങ്ങിൽ ഇൻഡൽ കോർപറേഷൻ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.
കേരളത്തിൽ വെർച്വൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടരുമ്പോൾ ഏറ്റവും കൂടുതൽ സൈബർ അറസ്റ്റ് നടന്ന ജില്ലയായി മാറുകയാണ് വയനാട് . വയനാട് ജില്ലാ പോലീസ് മേധാവി...
ബത്തേരി : സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി ശിവാനി. തിരുവല്ലയിൽ വെച്ച് നടക്കുന്ന 26 - മത് സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിൽ...
. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മൽസരിക്കുന്ന 24 വാർഡ് സ്ഥാനാർത്ഥികൾ, 3 ബ്ലോക്ക് സ്ഥാനാർത്ഥികൾ, 2 ജില്ലാ സ്ഥാനാർത്ഥികൾ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് നടപ്പിലാക്കുന്ന വികസന...
. കൽപ്പറ്റ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ രോഗ ചികിൽസക്കായി വിദഗ്ദ പരിശോധനയും തുടർ ചികിൽസക്കും പൂർണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്...