വ്യാജ ഓൺലൈൻ ട്രേഡിങ് വഴി 77 ലക്ഷം തട്ടിയ കേസിൽ  യു.പി സ്വദേശിയായ യുവാവ് വയനാട് സൈബർ പോലീസിന്റെ  പിടിയിലായി.

വ്യാജ ഓൺലൈൻ ട്രേഡിങ് വഴി 77 ലക്ഷം തട്ടിയ കേസിൽ യു.പി സ്വദേശിയായ യുവാവ് വയനാട് സൈബർ പോലീസിന്റെ പിടിയിലായി. .
ചുണ്ടേൽ സ്വദേശിയിൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിങ് നടത്തി പണം നൽകാം എന്ന് വാഗ്ദാനം ചെയ്ത് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് യു പി സ്വദേശി വയനാട് സൈബർ പോലീസിന്റെ പിടിയിലായത് . ഉത്തർ പ്രദേശ് ബാറെലി സ്വദേശിയായ ആകാശ് യാദവ്(25) നെയാണ് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും വിശാഖപട്ടണത്തു നിന്നും കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ജൂൺ മാസത്തിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. ഇതനുസരിച്ചു യുവതി അയച്ചു നൽകിയ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ട്രേഡിങ് നടത്തുകയും ഇവർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമാണ് ചെയ്തത്. പിന്നീട് ലാഭം അടങ്ങിയ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോ ൾ വീണ്ടും പണം അടക്കാൻ ആവശ്യപ്പെട്ടത്. അപ്പോഴാണ് ഇത് തട്ടിപ്പാണ് എന്ന് മനസിലാക്കി ചുണ്ടേൽ സ്വദേശി സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തത്.. പിന്നീട് കേസ് അന്വേഷിച്ച സൈബർ പോലീസിന് പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ മാസം അന്വേഷണ സംഘം കേസിലെ ഒരു പ്രതിയെ ഹരിയനയിൽ നിന്നും പിടികൂടിയിരുന്നു. പിന്നീട് പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകൾ വാങ്ങി കൈമാറ്റം ചെയ്യുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഇയാളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയയപ്പോളാണ് മറ്റൊരു സൈബർ തട്ടിപ്പ് കേസിൽ വിശകപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വിശാഖ പട്ടണം. സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കൽപ്പറ്റ കോടതിയുടെ വാറണ്ടുമായി വിശാഖപട്ടണം ജയിലിൽ എത്തിയെങ്കിലും ഇയാൾക്കു ജാമ്യം ലഭിച്ചിരുന്നു.ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ വിശാഖ പട്ടണത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതിയെ പോലീസ് ചോദ്യം ചെയ്തു. ഡൽഹി കേന്ദ്രീകരിച്ചു നടത്തുന്ന തട്ടിപ്പ് സംഘത്തിൽ ഇയാൾ പ്രവർത്തിച്ചു വരികയാണന്ന് പോലീസ് പറഞ്ഞു.. അന്വേഷണ സംഘത്തിൽ സൈബർ സ്റ്റേഷനിലെ എസ്.ഐ. മുസ്തഫ , എസ്.സി. പി.ഒ. ജോജി ലൂക്ക, സലാം കെ. എ,. സി.പി ഒ മാരായ അനീസ്, ഷൈജൽ, ലിൻരാജ്, പ്രവീൺ എന്നിവരും ഉണ്ടായിരുന്നു.കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്പന്ദനം :  ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Next post വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.  പ്രകടന പത്രിക പ്രകാശനം ചെയ്തു
Close

Thank you for visiting Malayalanad.in