സ്പന്ദനം :  ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

.
കൽപ്പറ്റ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ രോഗ ചികിൽസക്കായി വിദഗ്ദ പരിശോധനയും തുടർ ചികിൽസക്കും പൂർണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്പന്ദനം ഹൃദ് രോഗ നിർണ്ണയ പരിശോധനയും സൗജന്യ ഹൃദയ ശസ്ത്രക്രിയയും തുടർ ചികിൽസാ ക്യാമ്പുമാണ് സംഘടിപ്പിച്ചത്. ക്യാമ്പിലൂടെ കണ്ടെത്തിയ 100 കുട്ടികൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയയും തുടർചികിൽസയും ഉറപ്പാക്കിയത്.
കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ആസ്റ്റർ വളണ്ടിയേഴ്സ്, കൊച്ചി ആസ്റ്റർ മെഡിസിറ്റി, സംയുക്തമായാണ് ഹൃദയ രോഗ മെഡിക്കൽ ക്യാമ്പ് സ്പന്ദനം സംഘടിപ്പിച്ചത്.
കൊച്ചി മെഡിസിറ്റി പീഡിയാട്രിക് കാർഡിയോളജി ക്ലസ്റ്റർ മേധാവി ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.ചെറിയാൻ, കൊച്ചി മെഡിസിറ്റി പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോക്ടർ അന്നു ജോസ് പരിശോധനയ്ക്ക് നേതൃത്വം നൽകി.
സ്പന്ദനം മെഡിക്കൽ ക്യാമ്പ് അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിക്ക് സെക്രട്ടറി കെ പി ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. പി ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചീഫ് ജനറൽ അഡ്മിനിസ്ട്രേഷൻ സൂപ്പി കല്ലങ്കോടൻ സ്വാഗതം പറഞ്ഞു.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡി.ജി.എം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വളണ്ടിയേഴ്സ് സംസ്ഥാന കോ-ഓർഡിനേറ്റർ കെ.വി. മുഹമ്മദ് അസീം,കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ മൂസ പുളിയം പൊയിൽ, വൈസ് പ്രസിഡണ്ട് സലീം അറക്കൽ, ജോ. സെക്രട്ടറിമാരായ വി.വി. സലീം, അഷറഫ് മുപ്പറ്റ, യു.കെ. ഹാഷിം പ്രസംഗിച്ചു.
സുൽഫി മാമ്പറ്റ, എ കെ ഹർഷൽ, വി.എ സിദ്ധീഖ്, വി വി മുജീബ്, കെ കബീർ ബാബു, വി ബദറുദ്ദീൻ, പി.പി. മുഹമ്മദ്, ആസ്റ്റർ വളണ്ടിയേഴ്സ് ലീഡർ ബി മുഹമ്മദ് ബഷീർ, മാർക്കറ്റിംഗ് മേധാവി നൗഷാദ്, എൻ.കെ. ഹാറൂൺ , അക്ബർ ഗൂഢ ലായ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍
Next post വ്യാജ ഓൺലൈൻ ട്രേഡിങ് വഴി 77 ലക്ഷം തട്ടിയ കേസിൽ  യു.പി സ്വദേശിയായ യുവാവ് വയനാട് സൈബർ പോലീസിന്റെ  പിടിയിലായി.
Close

Thank you for visiting Malayalanad.in