അഡ്വ: വി എ മത്തായിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിലേക്ക് റഫ്രിജറേറ്റർ നൽകി

കൽപ്പറ്റ :പ്രമുഖ അഭിഭാഷകനും വയനാടിന്റ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന അഡ്വ: വി എ മത്തായിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ബ്ലഡ് ബാങ്കിലേക്ക് റഫ്രിജറേറ്റർ നൽകി. ജനറൽ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ: പ്രഭ മത്തായി, ഡോ :സിനി സൂസൻ മത്തായി എന്നിവർ കുടുംബത്തിനായി റഫ്രിജറേറ്റർ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ വി ഡി ജോസഫിന് കൈമാറി. ചടങ്ങിൽ ആശുപത്രിയിലെ അസി. സർജനായ ഡോ: ഇന്ദു പി ആർ, പി ആർ ഒ അനീഷ് കുര്യാക്കോസ്, ജീവനക്കാരായ മിനിമോൾ എം സി, ഗീതാ കെ പി, റാം വിനീഷ്, കൽപ്പറ്റ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ: മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കനത്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ നിലം പതിച്ചു.
Next post തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ  ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ
Close

Thank you for visiting Malayalanad.in