വയനാട് ജില്ലയിലെങ്ങും കനത്ത മഴ. . മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കൽപ്പറ്റയിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ ഇളകി നിലം പതിച്ചു. കെട്ടിടത്തിൻ്റെ ഒരു ഭാഗത്തെ ആറ് ഷീറ്റുകളാണ് ഇളകി വീണത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയായതിനാൽ യാത്രക്കാർ ബസ് സ്റ്റാൻഡിൽ കയറി നിന്നതിനാൽ അപകടം ഒഴിവായി.. ആ സമയത്ത് യാത്രക്കാരും വാഹനങ്ങളും കുറവായിരുന്നുവെന്നും സമീപത്തെ കച്ചവടക്കാർ പറഞ്ഞു.