കൊച്ചി: ഇൻഡൽ കോർപ്പറേഷന് കീഴിലുള്ള ഇൻഡൽ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ അശോക് ലെയ്ലാൻഡ് അംഗീകൃത സർവീസ് സെന്റർ കൂനമ്മാവ് വള്ളുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ അശോക് ലെയ്ലാൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് അജയ് അറോറയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ സർവീസ് സെന്ററുകളിലൊന്നാണിത്. 45,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കേന്ദ്രത്തിൽ ഒരു ദിവസം 20 വാഹനങ്ങൾ വരെ സർവീസ് ചെയ്യാൻ സാധിക്കുന്ന വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.അശോക് ലെയ്ലാൻഡിന്റെ ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്കാണ് (HCV) പ്രധാനമായും സേവനം ലഭ്യമാക്കുക.
കേരളത്തിൽ ഇൻഡൽ മൊബിലിറ്റിയുടെ രണ്ടാമത്തെ വർക്ക്‌ഷോപ്പാണിത്. കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തുടർന്ന് മറ്റ് പ്രധാന നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ചടങ്ങിൽ ഇൻഡൽ കോർപറേഷൻ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.
മാനന്തവാടി: ടൂറിസ്റ്റ് ബസില്‍ കൊമേഴ്ഷ്യല്‍ അളവില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എ കടത്താനുള്ള യുവാക്കളുടെ ശ്രമം പൊളിച്ചടുക്കി വയനാട് പോലീസ്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന് ലഭിച്ച...
. ബത്തേരി: കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എം.ഡി.എം.യുമായി യുവാവ് പിടിയില്‍. കോട്ടക്കല്‍, വെസ്റ്റ്് വില്ലൂര്‍, കൈതവളപ്പില്‍ വീട്ടില്‍ ഷമീം(33)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും...
- നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ചുണ്ടേല്‍ സ്വദേശിയാണ് പിടിയിലായത് കല്‍പ്പറ്റ: ഓണ്‍ലൈനായി പാര്‍ട്് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കമെന്ന് വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ്,...
ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേർ കൂടി...