.
കൽപ്പറ്റ: വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ ജില്ലാ ചെയർമാനായി ടി എം ഷമീർ തോമാട്ടുചാലിനെ തെരഞ്ഞെടുത്തു കൽപ്പറ്റ ഡബ്ല്യൂ എഫ് ഡി ഹാളിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡൻ്റ് നജീം കൽപ്പറ്റ അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ മുഹമ്മദ് കോയ ,ജോഷി തരുവണ, ബഷീർ പീച്ചങ്കോട് സംസാരിച്ചു. ജില്ലാ സെക്രട്ടറി ആസിഫ് കൽപ്പറ്റ സ്വാഗതവും ട്രഷറർ സുമയ്യത്ത് നന്ദിയും പറഞ്ഞു ജില്ലയിലെ സംസാരശേഷിയും കേൾവി ശേഷിയും ഇല്ലാത്തവരുടെ കൂട്ടായ്മയാണ് ഡബ്ല്യൂ എഫ് ഡി ഇവരുടെ പ്രശനങ്ങൾ പൊതു സമൂഹത്തിൻ്റെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നതിനും പരിഹരിക്കുന്നതിനും വേണ്ടിയാണ് ചെയർമാൻ സ്ഥാനത്ത് സംസാര ശേഷിയും കേൾവി ശേഷിയുമുള്ള ഒരു ചെയർമാനെ തെരഞ്ഞെടുക്കുന്നത്. യോഗത്തിൽ വെച്ച് മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ലഭിച്ച ടി എം ഷമീറിനേ ജില്ലാ WFD ഭാരവാഹികളുടെ സാന്നിധ്യത്തിൽ ജുനൈദ് കൈപ്പാണി ആദരിച്ചു.
അഞ്ചുകുന്ന്: പനമരം പഞ്ചായത്തിലെ സുപ്രധാന റോഡുകളിൽ ഒന്നായ ഒന്നാം മൈൽ - കാരക്കാമല റോഡിനോടുള്ള അധികൃതരുടെ കാലങ്ങളായുള്ള അവഗണയിൽ പ്രതിഷേധിച്ച് ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുവാൻ...
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാനവ്യാപന വിഭാഗത്തിൻ്റെ 'ഒപ്പം’ പദ്ധതിയുടെയും ചെമ്പട്ടി ട്രൈബൽ വായനശാലയുടെയും സഹകരണത്തോടെ ചെമ്പട്ടിയിലെ വിദ്യാർത്ഥികൾ വയനാട് ബേർഡ് ഫെസ്റ്റിഫൽ...
കൊച്ചി:.കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊച്ചി, കുമരകം ഉൾപ്പെടെ മറ്റ് നഗരങ്ങളിലടക്കം വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമായിരിക്കുന്നതായി കേരള ട്രാവൽ മാർട്ട് സൊസൈറ്റി...
ശാന്തി പ്രിയ പാടിയും പറഞ്ഞും പക്ഷി മേളയെ സംഗീത സാന്ദ്രമാക്കി. കൽപ്പറ്റ:. പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനുമായ കനവ് ബേബിയുടെ മകൾ ശാന്തിപ്രിയ ഇന്ന് അറിയപ്പെടുന്ന ഭാവുൾ...
കൽപ്പറ്റ:ഹ്യൂo സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി നടത്തുന്ന പക്ഷിമേള അവസാന ദിവസത്തിലേക്ക്. കാട്ടുനായ്ക്കർ ഭാഷയിൽ നിന്നും എടുത്ത ഹെക്കി ബെണക് എന്ന് പേരിട്ടിരിക്കുന്ന...