ഒപ്പം പദ്ധതി: ചെമ്പട്ടിയിലെ വിദ്യാർത്ഥികൾ വയനാട് ബേർഡ് ഫെസ്റ്റിവൽ സന്ദർശിച്ചു.

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാനവ്യാപന വിഭാഗത്തിൻ്റെ ‘ഒപ്പം’ പദ്ധതിയുടെയും ചെമ്പട്ടി ട്രൈബൽ വായനശാലയുടെയും സഹകരണത്തോടെ ചെമ്പട്ടിയിലെ വിദ്യാർത്ഥികൾ വയനാട് ബേർഡ് ഫെസ്റ്റിഫൽ സന്ദർശിച്ചു. കുട്ടികൾ വിവിധ പക്ഷികളുടെ ചിത്രങ്ങൾ കാണുകയും, വരയ്ക്കുകയും, ചിത്രങ്ങൾ സ്വന്തം മുഖങ്ങളിൽ വരയ്ക്കുകയും ചെയ്തു. ഒപ്പം പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ പക്ഷിനിരീക്ഷണം നടത്തുകയും നിരീക്ഷകരുമായി സംവദിക്കുകയും ചെയ്യാറുണ്ട്.
വെറ്ററിനറി യൂണിവേഴ്സിറ്റി റിസർച്ച് അസിസ്റ്റൻ്റ് ജിപ്സ ജഗദീഷ്, ടീച്ച് ഫോർ നേച്ചർ ഫെല്ലോ സുശ്രുതൻ, മിനി ഗോപാലൻ എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post  ഹോട്ടൽ ബുക്കിംഗിലെ തട്ടിപ്പുകൾക്കെതിരെ  ജാഗ്രത പാലിക്കുക – കെ ടി എം സൊസൈറ്റി
Next post സൗജന്യ വിസയോടുകൂടി ദുബായിൽ തൊഴിൽ അവസരം.
Close

Thank you for visiting Malayalanad.in