പക്ഷി മേളയിൽ പാടിയും പറഞ്ഞും ബാവുൾ ഗായിക ശാന്തിപ്രിയ
കൽപ്പറ്റ:. പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനുമായ കനവ് ബേബിയുടെ മകൾ ശാന്തിപ്രിയ ഇന്ന് അറിയപ്പെടുന്ന ഭാവുൾ ഗായികയാണ്.
പക്ഷി മേളയുടെ ഒന്നാം ദിവസം വേദി ഗീതാഞ്ജലിയിൽ ജ്ഞാന ഗാനങ്ങൾ തീർത്ത് ബാവുൾ ഗായിക ശാന്തിപ്രിയ.പ്രകൃതിയെ കുറിച്ചും മനുഷ്യനെ കുറിച്ചും, ഭൂമിയെ കുറിച്ചും സംസ്കാരത്തെ കുറിച്ചും കിളികളെ കുറിച്ചും പാടി പട്ടിലൂടെ കാണികളുടെ മനസിലേക്കിറങ്ങി ശാന്തി പ്രിയയുടെ ഈണങ്ങൾ.
കേരളത്തിലെ ഏക ബാവുൾ ഗായികയായ ശാന്തിപ്രിയ വയനാട് ജില്ലക്കാരിയാണ്.പ്രശസ്ത ഗായിക പാർവതി ബൗളിന്റെ കീഴിൽ പരമ്പരാഗത ഗുരു ശിഷ്യ പരമ്പരയിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്
ഇന്ത്യൻ നാടോടി സംസ്കാരത്തിലെ അവധൂതപാരമ്പര്യമുള്ള ഒരുവിഭാഗമാണ് ബാവുൾ സമുദായം.
ഇവരുടെ സംഗീതത്തിനാണ് ബാവുൾ സംഗീതം എന്ന് പറയുന്നത്. ബാവുലുകൾക്ക് ബൗദ്ധ-വൈഷ്ണവ-സൂഫി-താന്ത്രിക്ക് ദർശനങ്ങൾക്കനുസരിച്ചുള്ള വ്യത്യാസങ്ങളുണ്ട്. അതിനനുസരിച്ച് പതിനായിരക്കണക്കിന് പാട്ടുകളുമുണ്ട്. അടുത്തകാലം വരെ ജീവിച്ചിരുന്ന ലാലൻ ഫക്കീർ എന്ന കവിയാണ് നിലവിലുള്ള എൺപത് ശതമാനത്തോളം പാട്ടുകൾ എഴുതിയിട്ടുള്ളത്. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയെയും സംഗീതത്തെയും ബാവുൾ സംസ്കാരം ആഴത്തിൽ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
പക്ഷി മേളയിലെ വിവിധ സംവാദങ്ങളും പ്രദർശനങ്ങൾക്കുമൊടുവിൽ സംസ്കാരീക സന്ധ്യയിലെ ഈണങ്ങൾ എല്ലാവരും ഏറ്റെടുത്തു, വട്ടക്കളിയും ആല ടീമിന്റെ പാവ നാടകാവതരണങ്ങളും നടന്നു.
