ഡൽഹിയിൽ വായുഗുണനിലവാരം അതീവ ഗുരുതരം; വാഹനത്തിരക്ക് കുറയ്ക്കാൻ ജീവനക്കാരുടെ ഷിഫ്റ്റ് സമയ മാറ്റം 15 മുതൽ

ഡൽഹിയിൽ വായുഗുണനിലവാരം അതീവ ഗുരുതരം. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം വായുഗുണനിലവാര സൂചിക ശരാശരി 391 ആയി ഉയർന്നു. ഡൽഹിയിൽ ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡൽഹിയിലെ 39 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ 23 ഇടത്തും എയർ ക്വാളിറ്റി ഇൻഡക്സ് 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിലാണ്. അവിടെ സൂചിക 436-ലാണുള്ളത്. നഗരത്തിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികൾ തുടരുകയാണ്.
ഡൽഹി സർക്കാരിൻ്റേയും മുനിസിപ്പൽ കോർപ്പറേഷന്റേ്റേയും ജീവനക്കാർക്കായി മുഖ്യമന്ത്രി രേഖ ഗുപ്‌ത കഴിഞ്ഞ ദിവസം ഷിഫ്റ്റ് സമയങ്ങളിൽ മാറ്റം നിർദേശിച്ചിരുന്നു. വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 15 മുതൽ ഫെബ്രുവരി 15 വരെ
മൂന്നുമാസത്തേക്കാണ് സമയമാറ്റം നടപ്പാക്കുന്നത്. എക്യുഐ 400ന് മുകളിൽ എത്തിയാൽ ആക്ഷൻ പ്ലാൻ മൂന്നാം ഘട്ടം നടപ്പിലാക്കും. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് എക്യുഐ 400 കടന്നത്. ഈ നില തുടർന്നാൽ ഈ മാസം തന്നെ അതീവ ഗുരുതര വിഭാഗത്തിലേക്ക് കടന്നേക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post മഴ കനക്കുന്നു; തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Next post മുലപ്പാൽ നൽകി കൊണ്ടിരിക്കെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു; ശല്യം തീർന്നെന്ന് സ്വവർഗ പങ്കാളിക്ക് സന്ദേശം 
Close

Thank you for visiting Malayalanad.in