കൽപറ്റ : വയനാട് ജില്ലയിലെ എല്ലാവർക്കും ബേസിക് ലൈഫ് സപ്പോർട്ട് (BLS) അഥവാ പ്രാഥമിക ജീവൻരക്ഷാ ഉപാധികളിൽ പരിശീലനം നൽകുന്ന *ലൈഫ് ലൈൻ* പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ബഹു. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമ മന്ത്രി ഒ.ആർ. കേളുവും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീറും ചേർന്ന് പദ്ധതിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു.
ഹൃദയസ്തംഭനം, വൈദ്യുതാഘാതം, വെള്ളത്തിൽ വീഴുക തുടങ്ങിയ ജീവൻ അപകടത്തിലാക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ, വൈദ്യസഹായം ലഭിക്കുന്നതിനുമുമ്പ് ഒരാളുടെ ജീവൻ നിലനിർത്താൻ നൽകുന്ന ചികിത്സാ രീതിയാണ് ബി.എൽ.എസ് പരിശീലനം . ഇതിന്റെ ഭാഗമായി വയനാട്ടിലെ സ്കൂളുകൾ, കോളേജുകൾ , കായിക-സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ കൂടാതെ ജനങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്ന മറ്റ് സാമൂഹിക സംഘടനകളിലെ അംഗങ്ങൾക്കും പരിശീലനം നൽകാനാണ് ലൈഫ് ലൈൻ പദ്ധതി ലക്ഷ്യമിടുന്നത്.
കൽപ്പറ്റ എം.സി.എഫ്. സ്കൂൾ അംഗണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രസിഡന്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി, സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡി ജി എം ഡോ. ഷാനവാസ് പള്ളിയാൽ, മാതൃഭൂമി ബ്യൂറോ ചീഫ് നീനു മോഹൻ, സി.സി.എസ്.കെ. വയനാട് പ്രസിഡന്റ് വി.ജി. സുരേന്ദ്രനാഥ്, ഡോ. യൂനസ് സലീം, പി.ടി.എ. പ്രസിഡന്റ് കെ.പി. ഷംസുദ്ദീൻ, നജീബ് കാരടൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിലെ ധനശ്രീ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡന്റ് ഷണ്മുഖൻ...
ബത്തേരി: ആയുധധാരികളായ സംഘം രാത്രി വാഹനം തടഞ്ഞു നിര്‍ത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ സഹായി പിടിയില്‍. കുറ്റവാളി സംഘത്തെ...
കൽപ്പറ്റ: ഹോട്ടൽ മേഖലയിലെ സംരംഭകർക്ക് കരുത്തും കൈത്താങ്ങുമായി ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ നടപ്പാക്കിയ സുരക്ഷാ പദ്ധതി നാടിനു മാതൃകയാണെന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ...
കൽപ്പറ്റ: വയനാട് താമര ശ്ശേരി ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്കി. . 20.9 കിലോ മീറ്റര്‍...
മാനന്തവാടി : രാജസ്ഥാൻ സ്വദേശിയായ യോഗേഷി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മാനന്തവാടി പോലീസും ചേർന്ന് പിടികൂടിയത്. പീച്ചങ്ങോട് വച്ച് പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ...
മാനന്തവാടി: രജിസ്റ്റേർഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ മാനന്തവാടി താലൂക്ക് കൺവെൻഷൻ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി...