ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ സുരക്ഷാ  പദ്ധതി നാടിനു മാതൃകയാണെന്ന് മന്ത്രി ഒ. ആർ . കേളു

കൽപ്പറ്റ:
ഹോട്ടൽ മേഖലയിലെ സംരംഭകർക്ക് കരുത്തും കൈത്താങ്ങുമായി ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ നടപ്പാക്കിയ സുരക്ഷാ പദ്ധതി നാടിനു മാതൃകയാണെന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി ഒ. ആർ . കേളു. ദുരന്തകാലത്ത് സംഘടന നൽകിയ സേവനങ്ങളെ നാട് എക്കാലത്തും ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ)വയനാട് ജില്ലാ സമ്മേളനം ചുണ്ടേൽ സെന്റ് ജൂഡ്സ് പാരീഷ്ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ പ്രസിഡണ്ട് അസ്‌ലം ബാവ അധ്യക്ഷതവഹിച്ചു. വാർഷിക പൊതുയോഗം കെ.എച്ച്.ആർ.എ സംസ്ഥാന സെക്രട്ടറി ജി. ജയപാൽ ഉൽഘാടനം ചെയ്തു. സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുള്ള 10 ലക്ഷം രൂപയുടെ ധനസഹായം അഡ്വ: ടി.സിദ്ധീഖ് എം.എൽ.എ. വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ റിപ്പോർട്ടും ജില്ലാ ട്രഷറർ അബ്ദുൽ റഹ്മാൻ വാർഷിക കണക്കും അവതരിപ്പിച്ചു. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിനെ ചടങ്ങിൽ ആദരിച്ചു. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജു ലാൽ , സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ഹരിഹരൻ, സംസ്ഥാന ഉപദേശക സമിതി അംഗം മൊയ്തീൻകുട്ടി ഹാജി, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ബി. നായർ, സജീർ ജോളി. മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൽ സമദ്, മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി. രഘു, കാസർഗോഡ് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഗഫൂർ, ബെന്നി സി.ജെ., കാസർഗോഡ് ജില്ലാ ട്രഷറർ രഘു വീരപൈ, വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി സൈഫുള്ള കെ. ഹസ്സൻ, വയനാട് ജില്ലാ വർക്കിംഗ് പ്രസിഡന്റ് പോക്കു ന്യൂ ഫോം, കോ-ഓർഡിനേഷൻ ചെയർമാൻ മുജീബ് ചുണ്ട, പി.ആർ. ഉണ്ണികൃഷ്ണൻ, ഉമ്മർ പാരഡൈസ് തുടങ്ങിയവരും ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പടിഞ്ഞാറത്തറ –  പൂഴിത്തോട് ചുരമില്ലാ പാത: ഇരട്ടതുരങ്കപാതയോടു കൂടിയ അന്തിമ അലൈന്‍മെന്റിന് സർക്കാർ അനുമതി.
Next post ഹൈവേ റോബറി: സഹായി പിടിയില്‍.
Close

Thank you for visiting Malayalanad.in