മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക്  യാത്രയായപ്പ്നൽകി.

മാനന്തവാടി.അഞ്ച് വർഷം വിജയകരമായി പൂർത്തീകരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ബ്ലോക്ക് സെക്രട്ടറിയും ഓഫീസ് സ്റ്റാഫ് അംഗങ്ങളും ഹൃദ്യമായ യാത്രയയപ്പ് നൽകി.അഞ്ചുവർഷത്തെ അനുഭവങ്ങൾ പങ്കുവെച്ച് ഭരണസമിതി അംഗങ്ങൾ ഒത്തുചേർന്നു. ബ്ലോക്ക് സെക്രട്ടറി കെ കെ രാജേഷ് മുഴുവൻ അംഗങ്ങളെയും മൊമെന്റോ നൽകി ആദരിച്ചു. മാനന്തവാടിബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, മെമ്പർമാരായ ഇന്ദിര പ്രേമചന്ദ്രൻ, പി ചന്ദ്രൻ,പി കെ അമീൻ,രമ്യ താരേഷ്,അസീസ് വാളാട്,ജോയ്സി ഷാജു, ബി എം വിമല,വി ബാലൻ, എന്നിവർ സന്നിഹിതരായിരുന്നു. ജോ.ബി ഡി ഒ അലി വള്ളി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പടിഞ്ഞാറത്തറയില്‍ കോണ്‍ഗ്രസ് ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു
Next post മോഷണം പോയ ഇന്നോവ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ.
Close

Thank you for visiting Malayalanad.in