പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:. എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം വന്നിരുന്നു. ലിങ്ക് തുറന്നതോടെ യുവാവിന്റെ അക്കൗണ്ടിൽനിന്ന് 12,000 രൂപ നഷ്ടമായതായി സന്ദേശമെത്തിയപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്. തുടർന്ന് ചങ്ങരംകുളം പോലീസിനു നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി.
സംസ്ഥാനത്ത് നിരവധിപേർ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എം പരിവാഹന്റെ സന്ദേശം ഒരിക്കലും വാട്സാപ്പിൽ വരില്ലെന്നും എസ്എംഎസ് വഴി മാത്രമേ വരുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
More Stories
അഞ്ചുകുന്നിൽ ഭക്ഷ്യവിഷബാധ: 10 പേർ ചികിത്സയിൽ
അഞ്ചുകുന്ന്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് 10 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒക്ടോബർ 31-ന് അഞ്ചുകുന്ന് 'അറബിക് കിച്ചൻ' എന്ന ഹോട്ടലിൽ നിന്ന് ഷവർമയും മറ്റ് വിഭവങ്ങളും...
ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്രക്ക് വടുവഞ്ചാലില്‍ തുടക്കമായി
സര്‍ക്കാരിന്റെ പി ആര് വര്‍ക്കിനായി അതിദരിദ്രരെ ഉപയോഗിച്ചത് മനുഷ്യത്വരഹിതമായ നടപടി: എ പി അനില്‍കുമാര്‍ എം എല്‍ എ വടുവഞ്ചാല്‍: കേരളത്തിലും വയനാട്ടിലും സ്ഥലവും വീടും ജീവനോപാതിയും...
വയനാട്ടിൽ എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട: ഒന്നരക്കോടിയോളം രൂപ പിടികൂടി
മീനങ്ങാടിയിൽ എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട ഒന്നരക്കോടിയോളം രൂപ പിടികൂടി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ.സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം കെയും പാർട്ടിയും...
ബാണാസുരസാഗർ ജലാശയത്തിൽ സ്വദേശ മത്സ്യങ്ങളുടെ കേജ് കൾച്ചർ : പ്രദർശന പരിപാടി നടത്തി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ബാണാസുരസാഗർ ജലാശയത്തിൽ സ്വദേശ മത്സ്യങ്ങളുടെ കേജ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദർശന പരിപാടി സംഘടിപ്പിച്ചു. ഐ.സി.എ.ആർ –ബംഗളൂരൂ ആസ്ഥാനമായ സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-CIFRI),...
സുസ്ഥിര വികസനം ലക്ഷ്യമിട്ട് വിമൻ ചേംബർ ഓഫ് കൊമേഴ്സ് `സാരി വാക്കത്തോൺ’ സംഘടിപ്പിച്ചു.
. കൽപ്പറ്റ :. വയനാടിന് വേണ്ടത് `സുസ്ഥിര വികസനം' എന്ന സന്ദേശവുമായി വിമൻ ചേംബർ ഓഫ് കൊമേഴ്സ് `റീ - തിങ്ക് വയനാട്- എഡിഷൻ-2 എന്ന പേരിൽ...
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ:
. കൽപ്പറ്റ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ...
