. കൽപ്പറ്റ :.
വയനാടിന് വേണ്ടത് `സുസ്ഥിര വികസനം’ എന്ന സന്ദേശവുമായി വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് `റീ – തിങ്ക് വയനാട്- എഡിഷൻ-2 എന്ന പേരിൽ സാരി വാക്കത്തോൺ സംഘടിപ്പിച്ചു . കൽപ്പറ്റ ഹോട്ടൽ ഹോളിഡേയ്‌സ് പരിസരത്തു വെച്ച് വിമൻ ചേംബർ ഭാരവാഹികൾ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് വരെ നടന്ന വാക്കത്തോണിൽ നൂറു കണക്കിന് സ്ത്രീകൾ പങ്കെടുത്തു.
മുൻസിപ്പൽ ചെയർമാൻ വിനോദ് കുമാർ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ അധ്യക്ഷത വഹിച്ചു . ഉത്തരവാദിത്ത ടൂറിസം രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തി വരുന്ന വെറോണിക് നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി .
, റീ-തിങ്ക് വയനാട് ‘ പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവിന്റെ തുടർച്ചയായാണ് സാരി വാക്കത്തോൺ സംഘടിപ്പ്പിച്ചത്. . . രാജ്യത്തിൻറെ സമ്പന്നമായ സാംസ്‌കാരിക / പാരമ്പര്യത്തിനൊപ്പമുള്ള സ്ത്രീ മുന്നേറ്റമാണ് സാരി വാക്കത്തോണിലൂടെ വിമൻ ചേംബർ സമൂഹത്തിനു മുന്നിൽ വെച്ച്ത് ..
മാതൃഭൂമി ഡിജിറ്റൽ വിഭാഗം ഡയറക്ടർ മയൂര ശ്രേയാംസ്‌കുമാർ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് , എന്നിവർ ഉൾപ്പെടെ . സ്ത്രീ സംരംഭകർ, അഭിഭാഷകർ, അധ്യാപകർ, ഡോക്ടർമാർ, ടൂർ ഓപ്പറേറ്റർമാർ,വിദ്യർത്ഥിനികൾ തുടങ്ങി ഏതാണ്ടെല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവർ വക്കത്തോണിന്റെ ഭാഗമായി.
വാക്കത്തോണിന്റെ സമാപനം നടന്ന പുതിയ ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിൽ വെച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ആദരിച്ചു. ഡോക്ടർ ട്രീസ സെബാസ്റ്റിയൻ, ഓമന ടീച്ചർ, ഏലിയാമ്മ ,പത്മിനി എന്നിവർ ആദരം ഏറ്റു വാങ്ങി.
ചേംബർ സെക്രട്ടറി സജിനി ലതീഷ് , പ്രോഗ്രാം കോഓർഡിനേറ്റർ അപർണ വിനോദ്,. അഡ്വക്കേറ്റ് വി പി എൽദോ , ജയപ്രകാശ് , അഡ്വക്കേറ്റ് ചിത്ര തുടങ്ങിയവർ സംസാരിച്ചു.
ബാണാസുരസാഗർ ജലാശയത്തിൽ സ്വദേശ മത്സ്യങ്ങളുടെ കേജ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദർശന പരിപാടി സംഘടിപ്പിച്ചു. ഐ.സി.എ.ആർ –ബംഗളൂരൂ ആസ്ഥാനമായ സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-CIFRI),...
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം. വെർച്യുൽ ക്യൂ ബുക്കിംഗ് നാളെ മുതൽ. പ്രതിദിനം 70000 പേർക്ക് വെർച്ചൽ ക്യൂ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. 20000 പേർക്ക് സ്പോട്ട്...
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന സമഗ്ര ജിഐഎസ് മാപ്പിംഗ് പദ്ധതി “ദൃഷ്ടി” പൂർത്തിയാക്കി സമ്പൂർണ്ണ ഡിജിറ്റൽ പഞ്ചായത്തായി തരിയോട് മാറി. പഞ്ചായത്തിലെ...
കല്‍പ്പറ്റ നഗരസഭാ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് പ്രിയങ്കാഗാന്ധി എം പി ഉദ്ഘാടനം ചെയ്തു കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് പ്രിയങ്കാഗാന്ധി എം പി ഉദ്ഘാടനം...
ബത്തേരി: അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്....