ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും.

കൽപ്പറ്റ:
ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ (INTUC) അംഗത്വ ബലം കൂടുതൽ ഉള്ള ജില്ലയാണ് വയനാട് . മാനന്തവാടി, അമ്പലവയൽ, പുൽപള്ളി ഷോപ്പുകളും, കൽപ്പറ്റ വെയർഹൗസും നാളെ അടഞ്ഞു കിടക്കും. മാനേജ്മെൻ്റ് സർക്കാരിലെക്ക് ശുപാർശ ചെയ്ത അഡീഷണൽ അലവൻസ് 600 /- രൂപയായി അനുവദിച്ചു. നൽകുക 2021 മുതൽ നൽകേണ്ട ഡി.എ ഗഡുക്കളും കുടിശ്ശികയും അനുവദിച്ച് നൽകുക. അപേക്ഷയുടെ അടിസ്ഥാനത്തിൽ അല്ലാതെയുള്ള അന്യായ സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുന്ന നടപടി ഉപേക്ഷിക്കുക , ചില്ലറ വിൽപനശാലകളിലെ ഷിഫ്റ്റ് സമ്പ്രദായം പൂർണ്ണമായും ഒഴിവാക്കുക, ബെവ്കോ യെ നഷ്ടത്തിലേക്ക് തള്ളിവിടുന സർക്കാരിൻ്റെ ഗ്യാലനേജ് ഫീസ് വർദ്ധനവ് തിരുമാനം ഉപേക്ഷിക്കുക, ലേബലിംഗ് വിഭാഗം ജീവനക്കാരെ ദ്രോഹിക്കുന്നതും അശാസ്ത്രീയ മായ 8-10 – 2025ലെ സർക്കുലർ പിൻവലിക്കുക ചില്ലറ വിൽപനശാലകളിൽ ജോലി ചെയ്തു വരുന്ന സ്വീപ്പർ വിഭാഗം ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം മിനിമം വേജസ് ആക്ട് പ്രകാരമുള്ള സേവന -വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, വെയർഹൗസുകളിലെ പ്രവർത്ത സമയം 10 :00മുതൽ 5:00 വരെ ആയി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ തീർപ്പാക്കുന്നതിൻ മാനേജ്മെൻ്റ് ൻ്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും നൽകാൻ കഴിഞ്ഞിട്ടില്ല ആയതിനാൽ ശക്തമായ പ്രതിക്ഷേധം ഉയർന്നുവരികയാണ്. ആയതിനാൽ നാളത്തെ സമരം വയനാട് ജില്ലയെ സംബന്ധിച്ച് ബെവ്കോ ഷോപ്പികളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സകലകല സാംസ്കാരിക വേദി വയലാർ അനുസ്മരണവും വയലാർ ഗാനാലാപന മത്സരവും സംഘടിപ്പിച്ചു
Next post മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം: പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ
Close

Thank you for visiting Malayalanad.in