താളൂർ: മരണശേഷവും മറ്റുള്ളവരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നേതാക്കളായി കാലങ്ങളോളം അറിയപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിൽ ഇരുണ്ട അധ്യായവും തെളിഞ്ഞ അധ്യായവും ഉണ്ടാകും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സ്വന്തം ജീവിതം കൊണ്ട് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കളെന്നും അങ്ങനെയുള്ളവരെ എന്നും കാലം ഓർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇഗ്നൈറ്റ് എന്ന പേരിൽ എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനം നടത്തിയ വിദ്യാർത്ഥിനേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. നേതാക്കളുടെ ജീവിതത്തിൽ സാധാര ണക്കാർക്ക് പ്രചോദനം ഉൾകൊള്ളാൻ കഴിയണമെന്നും ‘ ബിഷപ്പ് പറഞ്ഞു. ചടങ്ങിൽ വികാരി ഫാ. ഡോ. മത്തായി അതിരം പുഴയിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി ,കേന്ദ്ര കമ്മിറ്റിയംഗം ഇ പി ബേബി ഇൻസ്പെക്ടർമാരായ കെ.കെ യാക്കോബ്, ഷാജി മാത്യു ,എബിൻ പി ഏലിയാസ്, അധ്യാപപ്രതിനിധി സി.കെ ജോർജ്ജ്, ഹെഡ്മാസ്റ്റർ പ്രതിനിധി സിജോ പീറ്റർ, പള്ളിട്രസ്റ്റി വി. പി ബെസ്സി, സെക്രട്ടറി തോമസ് വന്മേലിൽ ജോ. സെക്രട്ടറി കുര്യാക്കോസ് കാരക്കാട്ട് പിടിഎ പ്രസിഡൻ്റ് ജെസ്സി റെജി , സ്റ്റാഫ് സെക്രട്ടറി ഏലിയാസ് വർഗ്ഗീസ് പ്രസംഗിച്ചു. സമാപന സമ്മേളനം . ഭദ്രാസന വൈ. പ്രസിഡൻറ് ഫാ. ബേബി പൗലോസ് ഉൽഘാടനം ചെയ്തു എം.ജെ എസ്.എസ് എ സെക്രട്ടറി ടി.വി സജീഷ് സമാപന സന്ദേശം നൽകി പ്രമുഖ ഫാക്കൽറ്റിമാരായ സി.വി ഷിബു, ഫാ. ജാൻസൺ കുറു മറ്റം, ബേസിൽ ബേബി ,ജൈജു വർഗിസ്, ജോംസി എന്നിവർ ക്യാമ്പ് നയിച്ചു.
കേന്ദ്ര കമ്മിറ്റിയംഗം പി.എം രാജു ,ബാബു ടി.ജെ ,പി.കെ എൽദോ എം. വൈ ജോർജ്ജ്, പി.പി ഏലിയാസ്.എൽദോ കെ.പി, ജോബി ഷ് പി.വി ,സജി ജേക്കബ് നേതൃത്വം നൽകി.
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...