കൽപ്പറ്റ: 2024 ജൂലായ് മാസത്തിൽ അനുവദിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇടതു സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാൻ സാധിക്കുകയില്ലെന്നും എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി.ആലി പറഞ്ഞു. ഒരു വർഷം പിന്നിട്ടിട്ടും കമ്മീഷനെ നിയമിച്ച് ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കാത്തത് ജീവനക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്, വിലക്കയറ്റം രൂക്ഷമായി നിൽക്കുമ്പോൾ പോലും ആറു ഗഡു ക്ഷാമബത്ത അനുവദിക്കാതെ ദുരിതത്തിലാക്കിയത് പോലെ ശമ്പള പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന നടപടി സർക്കാർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് കെ.റ്റി.ഷാജി അധ്യക്ഷത വഹിച്ചു. ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ.ജിതേഷ്, സജി ജോൺ, ജില്ലാ ഭാരവാഹികളായ ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ, എം. നസീമ, ഗ്ലോറിൻ സെക്വീര, സിനീഷ് ജോസഫ്, പി.ജെ.ഷിജു തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ. സുഭാഷ്, കെ.ജി. പ്രശോഭ്, ശ്രീജിത്ത്കുമാർ, കെ എസ്.സുഗതൻ, എം.ധനേഷ്, രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി
വൈത്തിരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈത്തിരി പഞ്ചായത്ത് കൺവെൻഷൻ നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്റിന് പ്രസ്തുത യോഗത്തിൽ സ്വീകരണവും നൽകി....
താളൂർ: മരണശേഷവും മറ്റുള്ളവരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നേതാക്കളായി കാലങ്ങളോളം അറിയപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓരോ വ്യക്തിക്കും...
അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക്...
മീനങ്ങാടി: യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ മലബാർ ഭദ്രാസന വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് നാളെ (നാളെ)നടക്കുമെന്ന് വൈ. പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ ,ഡയറക്ടർ...
സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്കിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനെ പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. എൻ.എം. വിജയൻ...
. മാനന്തവാടി.: വയനാട്ടിലിപ്പോൾ പുതിയൊരു പഴഞ്ചൊല്ലുണ്ട്. പുളിഞാൽ റോഡ് പോലെ എന്നതാണത്. അതായത് ഒരു ജോലി ആരംഭിക്കുകയും പൂർത്തിയാകാതെ അനന്തമായി നീളുകയും ചെയ്യുന്നതിനെയാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്....